Saturday, December 14, 2024

മുണ്ടക്കൈ,ചൂരല്‍മല

Dec 14, 2024

സംസ്ഥാനം വ്യോമസേനയുടെ പണം അടക്കേണ്ടി വരില്ല. സിപിഎം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു- വി മുരളീധരന്‍

തിരുവനന്തപുരം: മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം പണമാവശ്യപ്പെട്ടതില്‍ പ്രതികരണവുമായി മുന്‍കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്‍. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്ക് സംസ്ഥാനത്തോട് കേന്ദ്രം പണം ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. ഇതെ തുടര്‍ന്നാണ് വി മുരളീധരന്റെ പ്രതികരണം

Wednesday, November 20, 2024

മുനമ്പം

Nov 22, 2024

മുനമ്പം വഖഫ് ഭൂമി തര്‍ക്കം; ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടമായതടക്കമുള്ള വിഷയങ്ങള്‍ കമ്മീഷന്‍ പരിശോധിക്കും. മുനമ്പം പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്

Nov 22, 2024

 മുനമ്പം ഭൂമി കേസ്: ഭൂവുടമയുടെ മകന്‍ കക്ഷിചേരും; മാധ്യമങ്ങൾക്ക് വിലക്ക്

കോഴിക്കോട്: കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക്. മുനമ്പം കേസിലെ കോടതി നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ നിർദേശം നൽകി. മുനമ്പം കേസിൽ ഫറൂഖ് കോളേജ് മാനേജ്മെൻ്റിൻ്റെ അപ്പീൽ ട്രിബ്യൂണൽ വെള്ളിയാഴ്ച പരി​ഗണിക്കുകയാണ്

Nov 22, 2024

മുനമ്പം ഭൂമി കേസ് പരിഗണിക്കുന്നത് വഖഫ് ട്രൈബ്യൂണൽ അടുത്തമാസം ആറിലേക്ക് മാറ്റി

കോഴിക്കോട് : മുനമ്പം ഭൂമി കേസ് പരിഗണിക്കുന്നത് വഖഫ് ട്രൈബ്യൂണൽ അടുത്തമാസം ആറിലേക്ക് മാറ്റി. മുനമ്പം ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള വഖഫ് ബോർഡ് ഉത്തരവ് ചോദ്യം ചെയ്ത് ഫറോക്ക് കോളജ് മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജിയാണ് ട്രൈബ്യൂണൽ മാറ്റിവെച്ചത്. കേസിൽ കക്ഷിചേരാനായി ഭൂമി കൈമാറ്റം ചെയ്ത സിദ്ദിഖ് സേട്ടിന്റെ കുടുംബവും വഖഫ് സംരക്ഷണ സമിതിയും ട്രൈബ്യൂണലിൽ എത്തിയിരുന്നു. ഇരുവരും കേസിൽ കക്ഷി ചേരും

Nov 19, 2024

മുനമ്പം വിഷയത്തിലെ വിദ്വേഷ പരാമര്‍ശം; സുരേഷ് ഗോപിക്കെതിരേ ഡിജിപിക്ക് പരാതി നല്‍കി AIYF

കൊച്ചി: മുനമ്പം വിഷയത്തിലെ വിവാദ പരാമര്‍ശങ്ങളില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനുമെതിരേ ഡിജിപിക്ക് പരാതി നല്‍കി എഐവൈഎഫ്. സമൂഹത്തില്‍ മതത്തിന്റെ പേരില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും കാലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. എഐവൈഎഫ്, സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ ആണ് പരാതി നല്‍കിയത്. മുനമ്പം ഡിവൈഎസ്പിക്കായിരിക്കും ഈ പരാതി കൈമാറുക. തുടര്‍ന്ന് അവര്‍ പരിശോധിച്ച ശേഷമായിരിക്കും വിഷയത്തില്‍ കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക

Saturday, November 16, 2024

മയക്കുമരുന്ന്

April 14, 2015

ഗുജറാത്ത് തീരത്ത് വന്‍ലഹരിവേട്ട; 1800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി, കടത്തുകാര്‍ രക്ഷപ്പെട്ടു

അഹമ്മദാബാദ്:: ഗുജറാത്ത് തീരത്തിനടുത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയില്‍ (IMBL) നിന്ന് 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോഗ്രാം ലഹരി മരുന്ന് അധികൃതര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഗുജറാത്ത് എടിഎസുമായി ചേര്‍ന്ന് ഇന്ത്യൻ കോസ്റ്റ് ഗാര്‍ഡ് (ICG) നടത്തിയ ഓപ്പറേഷന്റെ ഫലമായാണ് ഈ നടപടി

Nov 16, 2024

ഗുജറാത്ത് തീരത്ത് പിടിച്ചത് 1400 കോടി രൂപ വിലമതിക്കുന്ന 700 കിലോ മയക്കുമരുന്ന്

ഗുജറാത്ത് തീരത്ത് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും നാവികസേനയും ഗുജറാത്ത് പോലീസിലെ ഭീകരവിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്.) നടത്തിയ സംയുക്ത തിരച്ചിലില്‍ 700 കിലോഗ്രാം മയക്കുമരുന്ന് (മെത്താംഫെറ്റാമൈന്‍) പിടിച്ചെടുത്തു


Friday, November 15, 2024

ഒരു വഴിക്ക് പോകുന്നതല്ലേ, ഇരിക്കട്ടെ

 15 Nov 2024

ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കത്ത് വൈകിപ്പിച്ചു; പുറത്തുവിട്ടത് വോട്ടെടുപ്പിന്‌ ശേഷം

ന്യൂഡല്‍ഹി: വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര തീരുമാനം പുറത്തുവിട്ടത് ഉപതിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനിന്ന ശേഷം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കുന്ന കത്ത് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന് കൈമാറിയത്. എന്നാല്‍ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി നവംബര്‍ പത്താണ്. ഇതോടെ വയനാട്‌ ഉപതിരഞ്ഞെടുപ്പ് പോളിങ് കഴിയുന്നത് വരെ കത്ത് പുറത്തുവിടുന്നത് കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്നാണ്‌ ആരോപണം


Thursday, November 14, 2024

കെടുകര്യസ്ഥത

Nov 14, 2024

 ട്രെയിനിലല്ല, ബാഡ്മിന്റണ്‍ താരങ്ങളെ വിമാനത്തില്‍ കൊണ്ടുപോകും; ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്

കൊച്ചി: ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട കായിക താരങ്ങള്‍ ട്രെയിന്‍ കിട്ടാതെ കാത്തിരുന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. കേരള ടീമിനെ വിമാനത്തില്‍ മത്സര സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി

Nov 14, 2024

ടിക്കറ്റ് കിട്ടിയില്ല; ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം സ്റ്റേഷനിൽ കുടുങ്ങി

കൊച്ചി: ദേശീയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീം ട്രെയിന്‍ കിട്ടാതെ കാത്തിരിക്കുന്നു. ജൂനിയര്‍-സീനിയര്‍ വിഭാഗത്തിലുള്ള താരങ്ങളാണ് ട്രെയിന്‍ കിട്ടാതെ എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തിരിക്കുന്നത്. ടീം കോച്ച്, മാനേജര്‍ അടക്കം 23 പേരുടെ യാത്രയാണ് ടിക്കറ്റ് കണ്‍ഫേം ആകാത്തതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്


വഖഫ്

Nov 19, 2024

വഖഫ് ഭൂമി അന്യാധീനപ്പെടാന്‍ കാരണം ഫാറൂഖ് കോളേജ്; കുഞ്ഞാലിക്കുട്ടി ഒത്താശ ചെയ്തു- വഖഫ് സംരക്ഷണ സമിതി

കോഴിക്കോട്: വഖഫ് ഭൂമി അന്യാധീനപ്പെടാന്‍ കാരണം ഫാറൂഖ് കോളേജെന്ന ആരോപണവുമായി വഖഫ് സംരക്ഷണ സമിതി രംഗത്ത്. മുനമ്പം ഭൂമി നിയമവിരുദ്ധമായി വില്‍പ്പന നടത്തിയത് ഫറൂഖ് കോളേജാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി ഇതിന് ഒത്താശ ചെയ്യുകയാണെന്നും സമിതി ആരോപിച്ചു. വഖഫ് സംരക്ഷണത്തിനായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വഖഫ് സംരക്ഷണ സമിതി

Nov 17, 2024

'സമുദായത്തിന് വഖഫ്‌ സ്വത്തുക്കള്‍ തിരിച്ചുകിട്ടിയേ പറ്റൂ'; നിലപാടുമായി കാന്തപുരം വിഭാഗം മുഖപത്രം

കോഴിക്കോട്: മുനമ്പത്ത് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നം കത്തിപ്പടരുന്നതിനിടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കാന്തപുരം വിഭാഗവും. കൊച്ചി മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന്‌ കാന്തപുരം വിഭാഗത്തിന്റെ മുഖപത്രം സിറാജിലെ ലേഖനത്തില്‍ പറയുന്നു. വഖഫ്‌ വിവാദം തീരാന്‍ ഒറ്റ വഴിയേയുള്ളൂയെന്നും അത് വഖഫ്‌ എന്ന പൊതുസ്വത്ത് വിറ്റ് കാശാക്കിയവരില്‍ നിന്ന് പണം തിരിച്ചു പിടിക്കുക എന്നതാണെന്നും എ.പി സുന്നി വിഭാഗം എഴുത്തുകാരനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഒ.എം. തരുവണ എഴുതിയ ലേഖനത്തില്‍ പറയുന്നു. സമുദായത്തിന് അവരുടെ വഖഫ്‌ സ്വത്തുക്കള്‍ തിരിച്ചുകിട്ടിയേ പറ്റൂ എന്നാണ് ലേഖനം പറയുന്നത്

Nov 16, 2024

മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് തന്റെ അറിവോടെയല്ല; പരിശോധന വേണം- ടി.കെ ഹംസ

മലപ്പുറം: മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി.കെ ഹംസ. മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ചീഫ് എക്‌സിക്യുട്ടീഫ് ഓഫീസര്‍ക്ക് അധികാരം നല്‍കിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ കാലത്താണ്. തന്റെ അറിവോടെയല്ല നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന് പിന്നിലെ താല്‍പര്യം പരിശോധിക്കണമെന്നും ടി.കെ ഹംസ പറഞ്ഞു

Nov 15, 2024

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; അത് അഡ്ജസ്റ്റുമെന്റുകൾക്ക് ഉള്ളതല്ല; നിലപാടുമായി സമസ്ത

കോഴിക്കോട്: തീരദേശമേഖലയായ മുനമ്പത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം കത്തിപ്പടരുന്നതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രത്തിൽ ലേഖനം. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകൾക്ക് ഉള്ളതല്ലെന്ന് ലേഖനത്തിൽ പറയുന്നു. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം

Nov 14, 2024

വഖഫ് ബോര്‍ഡ് നടത്തുന്നത് 'ലാന്‍ഡ് ജിഹാദ്': കേന്ദ്രമന്ത്രി ശോഭ കരന്തലജെ

കൊച്ചി: കാലങ്ങളായി മറ്റ് മതവിഭാഗങ്ങള്‍ താമസിച്ചുവരുന്ന സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍ എന്നിവയില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ലാന്‍ഡ് ജിഹാദാണെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ. പ്രണയം നടിച്ച് മറ്റ് മതവിഭാഗങ്ങളിലെ യുവതി യുവാക്കളെ ഇസ്ലാമാക്കാന്‍ ശ്രമിക്കുന്ന ലൗ ജിഹാദ് പോലെയാണ് ഇതെന്നും മന്ത്രിപറഞ്ഞു

Nov 14, 2024

മുനമ്പത്ത് നോട്ടീസ് അയച്ചത് താനല്ല; ടി.കെ ഹംസയുടെ കാലത്ത്- റഷീദലി ശിഹാബ് തങ്ങള്‍

പാണക്കാട്: മുനമ്പത്ത് വഖഫ് ബോര്‍ഡിന് കീഴിലുള്ള ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത് വി.എസ്. സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മിഷന്‍ ആയിരുന്നുവെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. തന്റെ കാലത്ത് മുനമ്പത്തുള്ളവര്‍ക്ക് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും തനിക്ക് ശേഷം വന്ന ടി.കെ ഹംസ ചെയര്‍മാനായ ബോര്‍ഡാണ് നോട്ടീസ് അയച്ചതെന്നും റഷീദലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 2014- മുതല്‍ 2019 വരെ റഷീദലി ശഹാബ് തങ്ങളായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍.

Nov 12, 2024

വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവം, ബില്ല് പാസാക്കുന്നത് ആർക്കും തടയാനാകില്ല- അമിത് ഷാ

റാഞ്ചി: വഖഫ് ബിൽ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ. വഖഫ് ഭേദ​ഗതി ബിൽ ബി.ജെ.പി സർക്കാർ പാസാക്കുമെന്നും തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വഖഫ് നിയമം ഭേദ​ഗതി ചെയ്യാനും ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനും സമയമായെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ബാ​ഗ്മാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ

Nov 12, 2024

വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല, കേസ് റദ്ദാക്കി; ഹൈക്കോടതിയുടെ നിർണായക വിധി

കൊച്ചി: വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തത്

Nov 11, 2024

'മുനമ്പത്തുനിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല'; സമരസമിതി അംഗങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി 

കൊച്ചി: മുനമ്പം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി.രാജീവ്. എറണാകുളം ഗസ്റ്റ് ഹൗസിൽ സമരസമിതി അംഗങ്ങളും മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അ‌ദ്ദേഹം

Nov 10, 2024

വാവര് സ്വാമിക്കെതിരായ പരാമർശം: ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരേ പരാതിനൽകി കോൺ​ഗ്രസ്

കൽപറ്റ: മുനമ്പം ഭൂമി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കവെ വിവാദപരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരേ പോലീസിൽ പരാതി നൽകി കോൺ​ഗ്രസ്. എൻ.ഡി.എ പൊതുയോ​ഗത്തിനിടെ വാവര് സ്വാമിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് വി.ആര്‍. അനൂപ് ആണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്


Tuesday, November 12, 2024

Statistical Surveys

 Nov 12, 2024

NABARD സര്‍വേ: കാര്‍ഷിക വരുമാനം കൂടിയ സംസ്ഥാനങ്ങളില്‍ കേരളവും, മൂന്നാം സ്ഥാനം, എങ്ങനെ സംഭവിച്ചു?

ന്യൂഡല്‍ഹി: കുടുംബങ്ങളുടെ ശരാശരി മാസവരുമാനം അഞ്ചുവര്‍ഷക്കാലയളവില്‍ 57.6 ശതമാനം വര്‍ധിച്ചെന്ന നബാര്‍ഡ് സര്‍വേ റിപ്പോര്‍ട്ടില്‍ വൈരുധ്യങ്ങളായ കണക്കുകളും. വിവിധ സൂചികകളെ അടിസ്ഥാനമാക്കി രാജ്യത്തെ ഒരു ലക്ഷം വീടുകളുടെ വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, കുടുംബങ്ങളുടെ ഭക്ഷണ ഉപഭോഗം 2016-'17 കാലത്തെ 51 ശതമാനത്തില്‍ നിന്ന് 2021-'22 കാലത്ത് 47 ശതമാനമായി കുറഞ്ഞെന്ന് രേഖപ്പെടുത്തുന്നു


സർവീസ് സഹകരണ ബാങ്ക്

April 20, 2025

കോൺഗ്രസ് ഭരിക്കുന്ന കാട്ടൂർ സഹ. ബാങ്കിൽ കോടികളുടെ ക്രമക്കേട്; തുക ഭരണസമിതിയംഗങ്ങളിൽ നിന്ന് ഈടാക്കണം

തൃശ്ശൂർ: കാലങ്ങളായി കോൺഗ്രസ് നേതൃത്വത്തിൽ ഭരിക്കുന്ന കാട്ടൂർ സഹകരണ ബാങ്കിൽ 8.85 കോടിയുടെ ക്രമക്കേടെന്ന് സഹകരണവകുപ്പിന്റെ കണ്ടെത്തൽ. ഈ ക്രമക്കേടിന് കാരണം ഭരണസമിതിയംഗങ്ങളും ജീവനക്കാരുമാണെന്ന് സഹകരണവകുപ്പ് കണ്ടെത്തി. ക്രമക്കേട് കാരണം ബാങ്കിന് നഷ്ടമായ 8.85 കോടി ഇവരിൽനിന്ന് ഈടാക്കാൻ വകുപ്പ് ഉത്തരവിറക്കി

Apr 4, 2025

നാല് വർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാത്തതെന്ത്?; കരുവന്നൂർ കേസിൽ സർക്കാരിന് കോടതിയുടെ വിമർശനം

കൊച്ചി: കരുവന്നൂര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നാലുവര്‍ഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചുവരുത്തിയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം

Mar 23, 2025

നേമം സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗം അറസ്റ്റിൽ

നേമം(തിരുവനന്തപുരം): നേമം സഹകരണബാങ്കിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ പ്രസിഡന്റും സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ആർ. പ്രദീപ് കുമാറിനെ(65) ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ശനിയാഴ്ച അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രദീപ് കുമാറിനെ റിമാൻഡ് ചെയ്തു

Mar 17, 2025

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഇഡി, നടപടി രണ്ടാംഘട്ട കുറ്റപത്രം നൽകാനിരിക്കെ

കൊച്ചി: ‌എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റി. ചെന്നൈയിൽനിന്ന് സ്ഥലംമാറി വരുന്ന ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാറിനാണ് പകരംചുമതല. രണ്ടാംഘട്ട കുറ്റപത്രം നൽകാനിരിക്കെയാണ് മാറ്റം

Mar 5, 2025

കരുവന്നൂരില്‍ തിരിച്ചടി; സിപിഎമ്മിന്റേത് ഉള്‍പ്പെടെ കണ്ടുകെട്ടിയത് 118 കോടി മൂല്യമുള്ള സ്വത്തുക്കള്‍

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ ഇ.ഡി. സ്വത്ത് കണ്ടുകെട്ടിയത് ഡല്‍ഹി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി ശരിവെച്ചു. സി.പി.എമ്മിന്റേതുള്‍പ്പടെ 118 കോടി രൂപ മൂല്യമുള്ള സ്വത്ത് ഇതിലുള്‍പ്പെടുന്നു. ഇവ ലേലംചെയ്ത് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സമ്മതമാണെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. തട്ടിപ്പിനിരയായത് കരുവന്നൂര്‍ ബാങ്ക് ആയതിനാല്‍ ബാങ്ക് തന്നെ ഈ നടപടി പൂര്‍ത്തിയാക്കണമെന്നാണ് ഇ.ഡി. നിലപാട്

Mar 4, 2025

പാലക്കാട്ട്‌ സി.പി.എം. ഭരിക്കുന്ന സഹകരണ ബാങ്കില്‍ ക്രമക്കേട്, 85 ലക്ഷത്തിന്റെ നഷ്ടം

പാലക്കാട്: സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി പരാതി. പാലക്കാട് തണ്ണീരങ്കാട് സഹകരണ ബാങ്കില്‍ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ആലത്തൂര്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്കെതിരെ കുഴല്‍മന്ദം പോലീസ് കേസെടുത്തിട്ടുണ്ട്

Feb 25, 2025

ബാങ്ക് അധികൃതർ സഹകരിക്കുന്നില്ല, കരുവന്നൂരിൽ പണം ത്രിശങ്കുവിലായേക്കും; രാഷ്ട്രീയ തീരുമാനം അനിവാര്യം

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ തയ്യാറായിട്ടും ബാങ്ക് അതിന് തയ്യാറാവാത്തത് പ്രതിസന്ധികളിലേക്കും നിയമപ്രശ്‌നത്തിലേക്കും വഴിവെച്ചേക്കും. ഇ.ഡി. കണ്ടുകെട്ടിയ 128.81 കോടി രൂപയുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാനാവശ്യപ്പെട്ട് മൂന്നു മാസത്തിനിടെ ഇ.ഡി. ബാങ്കുമായി 10 തവണയാണ് ബന്ധപ്പെട്ടത്. മൂന്നുമാസംമുന്‍പ് ബാങ്ക് ഭരണസമിതി അംഗങ്ങളെ വിളിച്ചുവരുത്തി ഇ.ഡി. അഡീഷണല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശദീകരിച്ചു

Jan 26, 2025

പണയ സ്വര്‍ണാഭരണങ്ങള്‍ ലേലം ചെയ്യാതെ തൂക്കിവിറ്റു; സഹ.ബാങ്കിന് രണ്ടരക്കോടിയോളം നഷ്ടം

പറവൂര്‍: പറവൂര്‍ സഹകരണ ബാങ്കില്‍ ലേലം ചെയ്യാതെ 6 കോടിയുടെ പണയ സ്വര്‍ണാഭരണങ്ങള്‍ തൂക്കിവിറ്റപ്പോള്‍ ബാങ്കിന് രണ്ടര കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്

Jan 1, 2025

കോളിത്തട്ട് സഹ. ബാങ്കിൽനിന്ന് അപഹരിച്ചത് 14.61 കോടി; ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരേ നടപടി

ഇരിട്ടി: കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പിൽ മുൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരേ സർചാർജ് നടപടിക്ക് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. ബാങ്കിന് പണം നഷ്ടപ്പെടാൻ ഇടയായതിൽ ഓരോ ബാങ്ക് ജീവനക്കാരനും വഹിച്ച പങ്ക് കണ്ടെത്തുന്ന നടപടിയാണ് സർചാർജ്. ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടം ഈടാക്കാനായി ഇവരുടെ ആസ്തി കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാം. തട്ടിപ്പിനെക്കുറിച്ച് ഇരിട്ടി അസി. രജിസ്ട്രാർ (ജനറൽ) നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സർചാർജ് നടപടിക്ക് ജോ. രജിസ്ട്രാർ ഉത്തരവിട്ടത്

Dec 29, 2024

ഭർത്താവ് മരിച്ച സ്ത്രീയുടെ പേരില്‍ 35 ലക്ഷം വ്യാജവായ്പ; കരുവന്നൂർ ബാങ്ക് മുന്‍ മാനേജർക്കെതിരേ കേസ്

തൃശ്ശൂര്‍: കോടികളുടെ തട്ടിപ്പുനടന്ന കരുവന്നൂര്‍ സഹകരണബാങ്കില്‍ തട്ടിപ്പിനിരയായ സ്ത്രീ നല്‍കിയ പരാതിയില്‍ മുന്‍ മാനേജരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവ്. മുന്‍ മാനേജരും കരുവന്നൂര്‍ തട്ടിപ്പുകേസില്‍ പ്രധാന പ്രതിയുമായ മാപ്രാണം മുത്രത്തിപ്പറമ്പില്‍ ബിജു കരീമിനെതിരേ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. മൂര്‍ക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. ഇത് ആദ്യമായാണ് സ്വകാര്യ അന്യായത്തില്‍ കരുവന്നൂര്‍ തട്ടിപ്പില്‍ കോടതിയുടെ ഉത്തരവ് വരുന്നത്. പോലീസില്‍ പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്

Dec 20, 2024

ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം നിഷേധിച്ചു; സൊസൈറ്റിക്കെതിരേ കുറിപ്പെഴുതി വ്യാപാരി മരിച്ച നിലയില്‍

കട്ടപ്പന: കട്ടപ്പനയില്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വ്യാപാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കട്ടപ്പന പള്ളിക്കവലയില്‍ വെറൈറ്റി ലേഡീസ് സെന്റര്‍ നടത്തുകയായിരുന്നു സാബു. കട്ടപ്പന റൂറല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്

Dec 17, 2024

നേമം സഹകരണ ബാങ്ക് തട്ടിപ്പ്: നിക്ഷേപ സർട്ടിഫിക്കറ്റുകളിൽ നമ്പരും ഒപ്പും ഇല്ല

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകളെത്തുടർന്ന് പ്രതിസന്ധിയിലായ നേമം സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് നൽകിയ സർട്ടിഫിക്കറ്റുകളിൽ നമ്പരും അധികൃതരുടെ ഒപ്പുമില്ല. അതുകൊണ്ടുതന്നെ സർട്ടിഫിക്കറ്റുകൾ ആകെ എത്ര അച്ചടിച്ചു എന്നതുസംബന്ധിച്ച് ബാങ്കിൽ കൃത്യമായ രേഖകൾ ഇല്ല

Dec 4, 2024

ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേടിൽ ഇ.ഡി. കേസെടുക്കണം; ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കൊല്ലം: ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ കേസെടുക്കാന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‌(ഇ.ഡി.) ഹൈക്കോടതി നിര്‍ദ്ദേശം. ആരോപണവിധേയരുടെ സ്ഥാവര ജംഗമവസ്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ഇടമുളയ്ക്കല്‍ സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പോലീസ് നല്‍കിയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. ആരോപണവിധേയരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവെന്ന കാര്യത്തിലും സംശയമുള്ളതായി കോടതി നിരീക്ഷിച്ചു. കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരെ നടപടിയുണ്ടാവുമെന്നും സുപ്രീം കോടതിയില്‍ പോയി കാലുപിടിക്കേണ്ടിവരുമെന്നും കോടതി വിമര്‍ശിച്ചു

Nov 27, 2024

കോണ്‍ഗ്രസ് നേതൃത്വം ഭരിച്ച അങ്കമാലി തട്ടിപ്പ് കരുവന്നൂർ ശൈലിയിൽ, 97 കോടിയുടെ വായ്പകള്‍ വ്യാജം

കൊച്ചി: അങ്കമാലി അർബൻ സംഘം തട്ടിപ്പ് നടന്നത് കരുവന്നൂർ ശൈലിയിൽ. സംഘത്തിൽനിന്ന് നൽകിയിരിക്കുന്ന 120 കോടിയുടെ വായ്പകളിൽ 97 കോടിയുടേതും വ്യാജ വായ്പകളാണ്. കരുവന്നൂരിൽ സി.പി.എമ്മിനു സമാനമായി അങ്കമാലിയിൽ വർഷങ്ങളായി സംഘത്തിന്റെ ഭരണം െെകയാളിയിരുന്ന കോൺഗ്രസ് നേതൃത്വവും പ്രതിരോധത്തിലായിരിക്കുകയാണ്. എറണാകുളത്തെ പല രാഷ്ട്രീയ-വ്യവസായ പ്രമുഖർക്ക് വായ്പ അനുവദിച്ചിട്ടുണ്ട്. പലതിന്റെയും തിരിച്ചടവ് മുടങ്ങി. തട്ടിപ്പ് നടന്ന കാലത്ത് സംസ്ഥാന സഹകരണ വകുപ്പ് പുരസ്‌കാരം നൽകി ആദരിച്ച സംഘമാണിത്.നിലവിൽ സംഘത്തിന്റെ ഭരണച്ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് വായ്പ-സാമ്പത്തിക കണക്കുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഇ.ഡി. നോട്ടീസ് നൽകി

Nov 13, 2024

കോളിത്തട്ട് ബാങ്ക് തട്ടിപ്പ്:ശാഖകളിൽനിന്ന് മുഖ്യശാഖയിലേക്കയച്ച ലക്ഷങ്ങൾ കാണാനില്ല;രേഖകൾ നഷ്ടപ്പെട്ടു 

ഇരിട്ടി: കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിന്റെ കോളിത്തട്ടിലെ മുഖ്യശാഖയിലേക്ക് പേരട്ട ശാഖയിൽനിന്ന് മൂന്നുതവണയായി അടച്ച ലക്ഷങ്ങൾ കാണാതായെന്ന് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്. ഇതടക്കം നിരവധി ക്രമക്കേടുകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.പി.എം. നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമതിയെ ക്രമക്കേടിന്റെ പേരിൽ കഴിഞ്ഞ ദിവസം ജില്ലാ സഹകരണസംഘം രജിസ്ട്രാർ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു

Nov 12, 2024

കോടികളുടെ സാമ്പത്തിക ക്രമക്കേട്; CPM നിയന്ത്രണത്തിലുള്ള കോളിത്തട്ട് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

ഇരിട്ടി: കോടികളുടെ സാമ്പത്തിക ക്രമക്കേടും നിയമവിരുദ്ധ പ്രവർത്തനങ്ങളും അധികാര ദുർവിനിയോഗവും കണ്ടെത്തിയതിനെത്തുടർന്ന് സി.പി.എം. നിയന്ത്രണത്തിലുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്‌ട്രാർ (ജനറൽ) പിരിച്ചുവിട്ടു. ഇരിട്ടി അസി. രജിസ്‌ട്രാർ ഓഫീസിലെ കോഒാപ്പറേറ്റീവ് ഇൻസ്പെക്ടർ ജയശ്രീയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു

Monday, November 11, 2024

അടിപൊളി

24-Aug-2025

'പുസ്തകങ്ങൾക്കപ്പുറം നോക്കണം, ഹനുമാനാണ് ആദ്യമായി ബഹിരാകാശത്തേക്ക് പോയത്';കുട്ടികളോട് അനുരാഗ് ഠാക്കൂർ

ഷിംല: ഹനുമാന്‍ ആണ് ആദ്യം ബഹിരാകാശത്തേക്ക് യാത്ര ചെയ്തതെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഹിമാചല്‍ പ്രദേശില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ച് വിദ്യാര്‍ഥികളോടായിരുന്നു ഠാക്കൂറിന്റെ പരാമര്‍ശം

06-Aug-2025

ഗംഗയിലെ വെള്ളപ്പൊക്കം അനുഗ്രഹമെന്ന് യുപി മന്ത്രി; ഇവിടെ താമസിച്ച് അനുഗ്രഹം വാങ്ങിക്കൂ എന്ന് വയോധിക

ലഖ്‌നൗ: ഗംഗാനദിയിലെ ജലനിരപ്പുയര്‍ന്ന് വെള്ളപ്പൊക്കമുണ്ടാകുന്നത് പുണ്യനദിയില്‍നിന്നുള്ള അനുഗ്രഹമാണെന്ന് യുപി മന്ത്രി. ഉത്തര്‍പ്രദേശിലെ ഫിഷറീസ് മന്ത്രിയായ സഞ്ജയ് നിഷാദാണ് വിവാദപരാമര്‍ശം നടത്തിയത്. അതേസമയം, വെള്ളപ്പൊക്കം അനുഗ്രഹമാണെങ്കില്‍ മന്ത്രിയും ഉദ്യോഗസ്ഥരും ഗ്രാമത്തില്‍ വന്ന് താമസിക്കണമെന്ന് വയോധികയുടെ മറുപടി

04-Aug-2025

സി. സദാനന്ദൻ വധശ്രമക്കേസ് പ്രതികൾ കോടതിയിൽ കീഴടങ്ങി: യാത്രയയയ്ക്കാൻ കെ.കെ. ശൈലജയും

കണ്ണൂർ: ആർഎസ്എസ് നേതാവ് സി. സദാനന്ദനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. സിപിഎം പ്രവർത്തകരായ എട്ടു പ്രതികളാണ് കോടതിയിൽ കീഴടങ്ങി. സിപിഎം പ്രവർത്തകരായ എട്ടു പ്രതികളാണ് കോടതിയിൽ കീഴടങ്ങിയത്. കെ.കെ. ശൈലജ എംഎൽഎ അടക്കമുള്ളവരെത്തി പ്രതികൾക്ക് യാത്രയയപ്പ് നൽകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു

03 Aug 2025

മുഖ്യമന്ത്രി ശ്രീകൃഷ്ണനോട് പ്രാർഥിക്കുമ്പോൾ കനത്തമഴപെയ്യും', വെള്ളക്കെട്ടിന് BJP മന്ത്രിയുടെ മറുപടി

ജയ്പുര്‍: ജില്ലയിലെ വെള്ളക്കെട്ടിനേക്കുറിച്ചും മലിനജലം വീടുകളിലും കൃഷിയിടങ്ങളിലും കയറുന്നതിനേക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് വിചിത്രമറുപടിയുമായി രാജസ്ഥാന്‍ മന്ത്രി കെ.കെ. വിഷ്‌ണോയി. മുഖ്യമന്ത്രി ഭഗവാന്‍ ശ്രീകൃഷ്ണനോട് പ്രാര്‍ഥിക്കുമ്പോഴെല്ലാം കനത്തമഴ പെയ്യുമെന്നും മഴ കുറയാന്‍ അദ്ദേഹം ഇന്ദ്രദേവനോടു പ്രാര്‍ഥിക്കാന്‍ നിര്‍ബന്ധിതനാകുമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ബാര്‍മര്‍ ജില്ലയിലെ ബലോത്ര മേഖല നേരിടുന്ന ദുരവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ബിജെപി സര്‍ക്കാരിലെ വ്യവസായ-വാണിജ്യവകുപ്പുസഹമന്ത്രിയായ വിഷ്‌ണോയിയുടെ പ്രതികരണം

10 Feb 2025

'ത്രിവേണി സംഗമത്തിലെ ജലം കുടിക്കാന്‍ കഴിയുന്നത്ര ശുദ്ധം'; CPCB റിപ്പോര്‍ട്ടിനെതിരെ യോഗി ആദിത്യനാഥ്

ലഖ്‌നൗ: ഗംഗാദിയില്‍ പലയിടത്തും മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നുവെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) റിപ്പോര്‍ട്ടിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധര്‍മ്മത്തിനും ഗംഗാ മാതാവിനും ഇന്ത്യയ്ക്കും കുംഭമേളയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കുംഭമേളയില്‍ പുണ്യസ്‌നാനം നടത്തിയ കോടിക്കണക്കിന് പേരുടെ വിശ്വാസം വെച്ച് കളിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിവേണി സംഗമത്തിലെ വെള്ളം പുണ്യസ്‌നാനത്തിന് മാത്രമല്ല, കുടിക്കാന്‍ പോലും കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു

Jan 27, 2025

പാർട്ടിക്ക് വീഴ്ചയില്ല, കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിനെ അഭിനന്ദിച്ച് സിപിഎം ജില്ലാ സമ്മേളനം

കൊച്ചി: കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിനെ അഭിനന്ദിച്ച് സിപിഎം എറണാകുളം ജില്ലാ സമ്മേളനം. പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ലെന്ന നിലപാടിന് സമ്മേളനത്തില്‍ അംഗീകാരം നല്‍കി. പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ല എന്ന നിലപാടിനും അംഗീകാരം നല്‍കി

Jan 23, 2025

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ്; ജാമ്യം ലഭിച്ച CPM പ്രവര്‍ത്തകര്‍ക്ക് മാലയിട്ട് സ്വീകരണം

കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യം ലഭിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്ക് സ്വീകരണം. പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളികളോടെ ചുവപ്പ് മാലയിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്

Jan 8, 2025

'മനുഷ്യത്വപരമായ സന്ദര്‍ശനം'; പെരിയ കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് PP ദിവ്യയും PK ശ്രീമതിയും

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് സി.പി.എം. നേതാക്കളായ പി.പി. ദിവ്യയും പി.കെ. ശ്രീമതിയും. ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് ഇരുവരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചത്. നാല് പ്രതികളും അല്‍പ്പസമയത്തിനകം ജയിലില്‍ നിന്ന് പുറത്തിറങ്ങും

Jan 6, 2025

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വീടുകളിലെത്തി CPM ജില്ലാ സെക്രട്ടറിയും നേതാക്കളും ആശ്വസിപ്പിച്ചു

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിക്കുന്നതിനിടെ സി.പി.എം.ജില്ലാ നേതാക്കൾ കൂട്ടത്തോടെ ശിക്ഷിക്കപ്പെട്ടവരുടെ വീടുകളിലെത്തി. ഞായറാഴ്ച രാവിലെ തുടങ്ങിയ സന്ദർശനം രാത്രിയോളം നീണ്ടു. ജയിലിലായ 14 പ്രതികളുടെയും വീടുകളിലെത്തി പാർട്ടി കൂടെയുണ്ടെന്നു പറഞ്ഞ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു

Dec 21, 2024

ഇലക്ട്രോണിക് രേഖകളുടെ പൊതുപരിശോധന തടയാന്‍ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം; വിവാദം

ന്യൂഡല്‍ഹി: സിസിടിവി ക്യാമറകള്‍, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ഇലക്ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ പരിശോധിക്കുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. രേഖകളുടെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി

Dec 19, 2024

അമിത്ഷായുടെ പ്രസംഗം പങ്കുവെച്ച കോണ്‍ഗ്രസുകാർക്ക് X-ന്റെ നോട്ടീസ്; നിർദേശം ആഭ്യന്തരവകുപ്പിന്റേത്‌

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസംഗ വീഡിയോ ക്ലിപ്പുകള്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് പാര്‍ട്ടിക്കും ചില പാര്‍ട്ടി നേതാക്കള്‍ക്കും സാമൂഹിക മാധ്യമമായ എക്‌സ് നോട്ടീസ് അയച്ചു. പോസ്റ്റുകള്‍ നീക്കാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നുള്ള നടപടിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എക്‌സ് അയച്ച നോട്ടീസിലുണ്ട്

Dec 5, 2024

വഞ്ചിയൂരില്‍ റോഡടച്ച്‌ സി.പി.എം. ഏരിയ സമ്മേളന വേദി; ഉദ്ഘാടകന്‍ എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ തിരക്കേറിയ സമയത്ത്‌ പൊതുവഴി മുടക്കി സി.പി.എമ്മിന്റെ ഏരിയ സമ്മേളനം. തിരുവനന്തപുരം വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് സി.പി.എം. പാളയം ഏരിയ സമ്മേളനത്തിന് വേദിയൊരുക്കിയിരിക്കുന്നത്. പാതയൊരങ്ങളില്‍ പോലും ഗതാഗതം തടസ്സപ്പെടുന്ന സമ്മേളനങ്ങള്‍ നടത്താന്‍ പാടില്ലെന്ന കോടതി വിധി നിലനില്‍ക്കെയാണ് ഏരിയ സമ്മേളനത്തിനായി വഴി അടച്ചിരിക്കുന്നത്

Dec 4, 2024

അസമില്‍ പൊതുവിടങ്ങളില്‍ ബീഫ് കഴിക്കുന്നതും വിളമ്പുന്നതും നിരോധിച്ചു

ന്യൂഡല്‍ഹി: അസമില്‍ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചു. അസം മന്ത്രിസഭയുടെ നിര്‍ണായക തീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ബുധനാഴ്ച പ്രഖ്യാപിച്ചു

Dec 3, 2024

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളി

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ എഴുതിതള്ളി. കെ.എസ്.ഇ.ബി സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നല്‍കിയതിന്റെ ഭാഗമായാണ് പൊതുമേഖലാ സ്ഥാപനകുടിശ്ശിക ഒഴിവാക്കിയത്. ദീര്‍ഘകാലം വൈദ്യുതി ബില്‍ കുടിശ്ശികയായതോടെ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായത്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു

Dec 01, 2024

ഒരു കുടുംബത്തില്‍ മൂന്ന് കുട്ടികള്‍ വേണം, ജനസംഖ്യ കുറയുന്നത് വംശനാശത്തിന്റെ ലക്ഷണം-മോഹന്‍ ഭാഗവത്

നാഗ്പുര്‍: ജനസംഖ്യാ നിയന്ത്രണത്തിനെതിരെ കടുത്ത പ്രതികരണവുമായി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ സ്ഥിരത അനിവാര്യമാണെന്നും ഒരു കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് കുട്ടികള്‍ എങ്കിലും ഉണ്ടായിരിക്കണമെന്നുമാണ് മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തിരിക്കുന്നത്

Nov 29, 2024

വര്‍ഗീയപരാമര്‍ശം; സുരേഷ്‌ഗോപിക്കും ഗോപാലകൃഷ്ണനും എതിരെയുള്ള കേസ് അന്വേഷണമില്ലാതെ അവസാനിപ്പിച്ചു

കമ്പളക്കാട്: മുനമ്പം വിഷയത്തില്‍ വര്‍ഗീയപരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്റെയുംപേരിലുള്ള കേസ് അന്വേഷണം നടത്താതെ കമ്പളക്കാട് പോലീസ് അവസാനിപ്പിച്ചു

Nov 20, 2024

'അത് വെറും ഉറക്കമായിരുന്നില്ല'; കുംഭകര്‍ണന്‍ 'ടെക്‌നോക്രാറ്റ്' എന്ന് യുപി ഗവര്‍ണര്‍ ആനന്ദിബെന്‍

ലക്‌നൗ: രാക്ഷസരാജാവായ രാവണന്റെ സഹോദരനും ദീര്‍ഘനാളത്തെ ഉറക്കത്തിന് പേരുകേട്ടയാളുമായിരുന്ന കുംഭകര്‍ണ്ണന്‍ യഥാര്‍ത്ഥത്തില്‍ ഒരു സാങ്കേതിക വിദഗ്ദ്ധനായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. 'ഉറക്കം' എന്ന് വിളിക്കപ്പെടുന്ന സമയത്ത് തന്റെ പരീക്ഷണശാലയില്‍ യന്ത്രങ്ങള്‍ വികസിപ്പിക്കാന്‍ സമയം ചെലവഴിക്കുകയായിരുന്നുവെന്നും ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു കോളേജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ സംസാരിക്കവേയാണ് ഗവര്‍ണറുടെ അഭിപ്രായപ്രകടനം

Nov 19, 2024

ബിജെപി ദേശീയ നേതാവുള്ള ഹോട്ടലില്‍ നിന്ന് കിട്ടിയത് 9.93ലക്ഷം; 5കോടി ഉണ്ടായിരുന്നുവെന്ന് പ്രതിപക്ഷം

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയെ പണവുമായി പിടികൂടിയ സംഭവത്തിലെ വിവാദങ്ങള്‍ തുടരുന്നു. താവ്‌ഡെയെ തടഞ്ഞുവെച്ച ഹോട്ടലില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപയും ചില രേഖകളും കണ്ടെത്തിയതായി പല്‍ഖാര്‍ ജില്ല ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ പിടികൂടുമ്പോള്‍ താവ്‌ഡെയുടെ പക്കല്‍ അഞ്ച് കോടി രൂപയുണ്ടായിരുന്നുവെന്നാണ് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്

Nov 19, 2024

അഞ്ച് കോടിയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ പിടികൂടി; മഹാരാഷ്ട്രയില്‍ നാടകീയ സംഭവങ്ങള്‍

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്‍ നാടകീയ സംഭവവികാസങ്ങള്‍. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വിനോദ് താവ്‌ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി. പല്‍ഖാര്‍ ജില്ലയിലെ വിരാറിലെ ഹോട്ടലില്‍ വെച്ച് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ബി.ജെ.പിയുടെ ദേശീയ നേതാവിനെ പിടികൂടിയത്. ഹോട്ടലില്‍ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി

Nov 18, 2024

അസംബ്ലിക്കെത്താന്‍ വൈകി; ആന്ധ്രയില്‍ 18 വിദ്യാര്‍ഥിനികളുടെ മുടിമുറിച്ച് അധ്യാപിക

അല്ലൂരി സീതാരാമരാജു (ആന്ധ്രപ്രദേശ്): സ്‌കൂള്‍ അസംബ്ലിയില്‍ വൈകിയെത്തിയതിന് 18 വിദ്യാര്‍ഥിനികളുടെ മുടി മുറിച്ച അധ്യാപികയുടെ നടപടി വിവാദത്തില്‍. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ റസിഡന്‍ഷ്യല്‍ ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളായ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം. സായി പ്രസന്ന എന്ന അധ്യാപികയാണ് വിദ്യാര്‍ഥിനികളുടെ മുടി മുറിച്ചത്

Nov 16, 2024

ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക, അപൂർവ ശിലകളടക്കം രാജ്യത്തേക്ക്

ന്യൂഡൽഹി: ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്ന് മോഷ്ടിച്ച് അമേരിക്കയിലേക്ക് കടത്തിയ 1400 പുരാവസ്തുക്കൾ തിരികെ നൽകിയതായി റിപ്പോർട്ട്. 10 ദശലക്ഷം ഡോളർ (84.47 കോടി രൂപ) വിലവരുന്ന വസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോണി ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും, ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കൾ അമേരിക്ക തിരികെ നൽകിയതായി വ്യക്തമാക്കുന്നു

Nov 16, 2024

ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്

Nov 11, 2024

'ഗോവയില്‍ സഞ്ചാരികള്‍ കുറയുന്നു'; കണക്ക് നിരത്തിയ ആള്‍ക്കെതിരെ കേസ്, മുഖ്യമന്ത്രിക്ക് തുറന്ന കത്ത് 

ഗോവയിലെ സഞ്ചാരികളുടെ എണ്ണം കുറയുന്നെന്ന് അവകാശപ്പെടുന്ന കണക്കുകള്‍ പങ്കുവെച്ചതിന് കേസെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് തുറന്ന കത്തെഴുതി രാമാനുജ് മുഖര്‍ജി. വിവാദമായ തന്റെ എക്‌സ് കുറിപ്പിനെ ന്യായീകരിച്ച രാമാനുജ്, ഗോവയിൽ തങ്ങൾ വഞ്ചിക്കപ്പെട്ടതായാണ് സഞ്ചാരികൾക്ക് അനുഭവപ്പെടുന്നതെന്നും അവകാശപ്പെട്ടു. താന്‍ ഉന്നയിച്ച കാര്യം പുതിയതല്ലെന്നും കഴിഞ്ഞ ക്രിസ്മസ്- പുതുവര്‍ഷ സീസണിലെ കണക്കുകള്‍ ചൂണ്ടി സഞ്ചാരികള്‍ കുറവാണെന്ന് സര്‍ക്കാര്‍ അധികൃതര്‍ തന്നെ അഭിപ്രായപ്പെട്ടതായും കത്തില്‍ പറയുന്നു

Friday, November 8, 2024

ജസ്റ്റിസ് ചന്ദ്രചൂഡ്

 08 Nov 2024

കണ്ണിറുക്കല്‍, ശബരിമല, ഹാദിയ കേസ്; കേരളവുമായി ബന്ധപ്പെട്ട ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധികള്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ഞാറാഴ്ച്ച വിരമിക്കുന്ന ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയെന്ന നിലയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ കേരളവും, വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സുപ്രധാനമായ 40- ഓളം വിധികളാണ് പ്രസ്താവിച്ചിട്ടുള്ളത്. അതില്‍ ചിലത് ചരിത്ര വിധികള്‍ കൂടിയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ചുകള്‍ പുറപ്പടിവിച്ച കേരളവുമായി ബന്ധപ്പെട്ട വിധികളില്‍ ദൃശ്യ, പത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ തലകെട്ടില്‍ ഇടം പിടിച്ച പതിനാലെണ്ണത്തെ സംബന്ധിച്ച് മാതൃഭൂമി ന്യൂസ് ഡല്‍ഹി ബ്യുറോ സ്പെഷ്യല്‍ കറസ്‌പോണ്ടന്റ് ഡോ. ബി. ബാലഗോപാല്‍ വിശദീകരിക്കുന്നു

ശബരിമലയില്‍ യുവതികളുടെ പ്രവേശനം ആകാം

നിയമസഭാ കയ്യാങ്കളി നടത്തിയവര്‍ വിചാരണ നേരിടണം

ജീവത പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ സമൂഹത്തിന് പങ്കില്ല

ചാര കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണം. ഗൂഢാലോചന അന്വേഷിക്കണം

അരികൊമ്പനെ കൂട്ടിലടയ്ക്കുന്നത് തടഞ്ഞു

പ്രിയ വാര്യറുടെ കണ്ണിറുക്കല്‍ മതനിന്ദയല്ല

പുനര്‍നിയമനം റദ്ദാക്കി ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇറക്കി

മാധ്യമങ്ങള്‍ക്കുമേല്‍ സര്‍ക്കാരുകളുടെ അനാവശ്യ നിയന്ത്രണങ്ങള്‍ പാടില്ല. മീഡിയ വണ്‍ വിലക്ക് നീക്കി

ഇടവകാംഗത്തിനു പള്ളി സെമിത്തേരിയില്‍ സംസ്‌കാരത്തിനുള്ള അവകാശം ഉറപ്പാക്കല്‍

നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ചിലതില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ

രണ്ടാമൂഴം കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എം.ടിക്കായിരിക്കും പൂര്‍ണ അവകാശം

സര്‍ക്കാരിന്റെ കണക്ക് പുസ്തകത്തില്‍ അല്ല, ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാര തുക എത്തേണ്ടത്

ജില്ലാ ജഡ്ജി നിയമനം ചട്ടവിരുദ്ധം എങ്കിലും, നിയമനം ലഭിച്ചവരെ സംരക്ഷിച്ച് ഉത്തരവിറക്കി

മുത്തലാഖില്‍ രജിസ്റ്റര്‍ ചെയ്യുന്ന ക്രിമിനല്‍ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കാനാകില്ല


Monday, November 4, 2024

മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്

Jan 10, 2025

പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 120 ദിവസത്തേക്ക് നീട്ടി; ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു, പുതിയ ചുമതലനല്‍കും

തിരുവനന്തപുരം: മതം അടിസ്ഥാനമാക്കി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണം നേരിട്ട വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷയായ അവലോകന സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് നടപടി. ഗോപാലകൃഷ്ണന്റെ വിശദീകരണം അച്ചടക്ക പുനഃപരിശോധന സമിതി അംഗീകരിച്ചു. സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. കെ.ഗോപാലകൃഷ്ണന് പുതിയ ചുമതല നൽകും

Nov 21, 2024

മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്പ്: കെ.ഗോപാലകൃഷ്ണനെതിരെ പ്രാഥമിക അന്വേഷണം

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപികരിച്ചതില്‍ കെ.ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ പ്രാഥമിക അന്വേഷണം. തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക് സെല്‍ എസിപിയാണ് അന്വേഷണോദ്യോഗസ്ഥന്‍

Nov 21, 2024

മതാടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ്: കെ. ഗോപാലകൃഷ്ണന്റെപേരിൽ കേസെടുക്കാൻ നിയമോപദേശം

തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ നടപടിയിൽ വ്യവസായവകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ കേസെടുക്കാൻ പോലീസിന് നിയമോപദേശം. മതപരമായ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചതിന് കേസെടുക്കാമെന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയിട്ടുള്ള നിയമോപദേശം

Nov 12, 2024

മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ് ഗ്രൂപ്പ് വിവാദം: കെ. ഗോപാലകൃഷ്ണനെതിരേ കേസെടുത്തേക്കില്ല

തിരുവനന്തപുരം: മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വിവാദത്തില്‍ കെ.ഗോപാലകൃഷ്ണനെതിരേ കേസെടുത്തേക്കില്ല. നിലവിലെ അന്വേഷണം അവസാനിച്ചു. അതേസമയം മതാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയതും അത് ഡിലീറ്റ് ചെയ്തതും അതിനെ മറികടക്കാന്‍ മറ്റൊരു മതത്തിന്റെ ഗ്രൂപ്പ് ഉണ്ടാക്കിയതും കെ. ഗോപാലകൃഷണന്‍ തന്നെയാണെന്ന് തെളിയുകയും ചെയ്തു

Nov 12, 2024

ഐ.എ.എസ് ഉദ്യോ​ഗസ്ഥർക്കെതിരേ നടപടി; എൻ. പ്രശാന്തിനും കെ. ഗോപാലകൃഷ്‌ണനും സസ്പെൻഷൻ

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണനും കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനും സസ്പെൻഷൻ. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ്‌ ഗോപാലകൃഷ്‌ണൻ നേരിടുന്നത്‌. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരേ നടപടി

8 Nov, 2024

മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ്; ഫോണ്‍ ഹാക്ക് ചെയ്തതായി കണ്ടെത്താനായില്ല-അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: മതാടിസ്ഥാനത്തിലെ വാട്‌സാപ്പ് ഗ്രൂപ്പ് സംഭവത്തിൽ കുഴപ്പത്തിലായി വ്യവസായ-വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലുള്ള വാട്ട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കിയത് കെ.​ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്താണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ ഫോണുകൾ ഫോർമാറ്റ് ചെയ്തെന്നും സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. ​വിവാദമായ ​ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതിനാൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് മെറ്റ നേരത്തേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു

Nov 6, 2024

IAS വാട്സാപ്പ് ​ഗ്രൂപ്പ്: ​ഫോൺ കൈമാറിയത് റീസെറ്റ് ചെയ്തശേഷം, ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പോലീസ്

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വഴിത്തിരിവ്. ഐ.എസ്.എസ്. ഉദ്യോഗസ്ഥന്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഗോപാലകൃഷ്ണന്‍ ഫോണ്‍ റീസെറ്റ് ചെയ്തതിന് ശേഷമാണ് പോലീസിന് കൈമാറിയത്

Nov 5, 2024

മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ്; കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു. ഡി.സി.പി. ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്. മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍ പോലീസിനോടും ആവര്‍ത്തിച്ചതെന്നാണ് വിവരം. ഫോണിന്റെ ഫോറന്‍സിക് പരിശോധന ഫലം വന്നതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

Nov 8, 2024

മിന്നി മറഞ്ഞ് ‘മല്ലു ഹിന്ദു ഓഫീസേഴ്സ്’; വാട്​സാപ്പ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: ഹിന്ദുക്കളായ ഐ.എ.എസ് ഉദ്യോ​ഗസ്ഥരുടെ വാട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കി ഉദ്യോഗസ്ഥൻ. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലാണ് കെ.​ഗോപാലകൃഷ്ണൻ ഐ.എ.എസ് അഡ്മിൻ ആയി ​ഗ്രൂപ്പുണ്ടാക്കിയത്. സംഭവം വിവാദമായതോടെ ​ഗ്രൂപ്പ് അപ്രത്യക്ഷമായി

Nov 4, 2024

മതാടിസ്ഥാനത്തില്‍ ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ്; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച രാവിലെ നല്‍കിയ പരാതിയില്‍ സിറ്റി സൈബര്‍ സെല്‍ പരിശോധന നടത്തും

Nov 4, 2024

മതത്തിന്റെ അടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പ്: വിഷയം പരിശോധിക്കുമെന്ന് മന്ത്രി

ന്യൂഡല്‍ഹി: ഹിന്ദുക്കളായ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ പരിശോധന നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. വിഷയം ഗൗരവമുള്ളതാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു

Nov 4, 2024

‘Mallu Hindu Officers’ in Kerala’s IAS raises saffron scare

THIRUVANANTHAPURAM: It was akin to a Diwali surprise several IAS officers belonging to the Kerala cadre got “added” to a new WhatsApp group on Oct 31, labelled ‘Mallu Hindu Officers.

Nov 3, 2024

Mallu Hindu Officers'; WhatsApp group for IAS officers in Kerala creates controversy

THIRUVANANTHAPURAM: A controversy has erupted over the creation of a WhatsApp group of Hindu IAS officers in Kerala. The WhatsApp group involved in the controversy had Industries Department Director K Gopalakrishnan IAS as admin. The group was deleted within hours. Gopalakrishnan told the media that his phone was hacked and he has lodged a complaint with the cyber police.



Saturday, November 2, 2024

കൊടകര കുഴൽപ്പണം

Jan 27, 2025

കൊടകര കവര്‍ച്ച കേസില്‍ ഇ.ഡി അന്വേഷണം അവസാനിപ്പിച്ചു, പണത്തിന്റെ ഉറവിടം തേടിയില്ല

കൊച്ചി: കൊടകര കവര്‍ച്ചാക്കേസില്‍ ഇ.ഡി അന്വേഷണം പൂര്‍ത്തിയായി. ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. ക്രൈം ബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ പ്രതികളാവും ഇ.ഡി കുറ്റപത്രത്തിലും ഉണ്ടാവുക. കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ ഇ.ഡിയുടെ അന്വേഷണം കവര്‍ച്ച കഴിഞ്ഞുള്ള ഇടപാടിലേക്ക് മാത്രം ചുരുങ്ങിയെന്നും പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച അന്വേഷണം നടന്നില്ലെന്നും ഗുരുതര ആരോപണമുയരുന്നുണ്ട്

Dec 2, 2024

ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപ ബി.ജെ.പി. ഓഫീസിലെത്തി; ഗുരുതര വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. നേതാക്കളെ പ്രതിസന്ധിയിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബി.ജെ.പി. ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ്. ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപയാണ് ആദ്യം തൃശ്ശൂരില്‍ എത്തിയതെന്നും ഇതില്‍ മൂന്ന് ചാക്കുകള്‍ ഉടന്‍തന്നെ ഇവിടെനിന്നും മാറ്റിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് ആരാണ് കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നും അന്വേഷിക്കണമെന്നും കൊടുത്തുവിട്ട ആളുകള്‍ ഇത് വെളിപ്പെടുത്തണമെന്നും തിരുര്‍ സതീഷ് ആവശ്യപ്പെട്ടു

Nov 29, 2024

കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഇരിങ്ങാലക്കുട: കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്.പി വി.കെ രാജു പബ്ലിക് പ്രോസിക്യൂട്ടർ എം.കെ. ഉണ്ണികൃഷ്ണൻ വഴി കോടതിയെ സമീപിച്ചത്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആറ് ചാക്കുകളിലാക്കിയായിരുന്നു കൊണ്ടുവന്നിരുന്നത്. കേസിലെ മുഖ്യസാക്ഷിയായ ധര്‍മരാജനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ വെളിപ്പെടുത്തലുകളായിരുന്നു വന്നത്

Nov 14, 2024

കൊടകര കുഴല്‍പ്പണക്കേസ്: ഇഡിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ഇന്‍കം ടാക്‌സിനും നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റിന് പുറമേ ആദായനികുതി വിഭാഗത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദ്ദേശം

Nov 14, 2024

കൊടകര കുഴൽപ്പണക്കേസ് ഹൈക്കോടതിയില്‍; ഹർജി നൽകിയത് കേസിലെ സാക്ഷി

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസ് ഹൈക്കോടതിയില്‍. കേസില്‍ ഇ.ഡി. അന്വേഷണം പൂര്‍ത്തിയാകത്തതിനെതിരെയാണ് ഹര്‍ജി. കൊടകര കേസിലെ സാക്ഷിയായ സന്തോഷാണ് ഹര്‍ജി നല്‍കിയത്. കേസ് ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്

Nov 4, 2024

കൊടകര കുഴൽപ്പണക്കേസിൽ ഉടൻ തുടരന്വേഷണം, ഇ.ഡിക്ക് വീണ്ടും കത്ത് നൽകിയേക്കും

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം ഉടനാരംഭിക്കും. നേരത്തേ കേസന്വേഷിച്ച എ.സി.പി വി.കെ. രാജുവിനാണ് അന്വേഷണച്ചുമതല. ഇതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട കോടതിയുടെ അനുമതി തേടാൻ റിപ്പോർട്ട് സമർപ്പിക്കും. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്നതിൽ പരിമിതികളുണ്ടെന്നും റിപ്പോർട്ടുണ്ട്

Nov 4, 2024

കൊടകര കുഴൽപ്പണക്കേസ്: 'സുരേന്ദ്രന്‍ സുഹൃത്ത്, അമിത് ഷായെക്കാണാന്‍ കൂടെപ്പോയി'; ധര്‍മരാജന്റെ മൊഴി 

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ അടുത്ത സുഹൃത്തെന്ന് കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി ധര്‍മരാജന്‍. ബിജെപി സംസ്ഥാന നേതാക്കളുടെ നിർദേശപ്രകാരമാണ് താൻ ബെംഗളൂരുവിൽ നിന്ന് പണം എത്തിച്ചതെന്നും അമിത് ഷായെ കാണാൻ സുരേന്ദ്രന്റെ കൂടെ പോയിട്ടുണ്ടെന്നും ധർമ്മരാജൻ മുൻ അന്വേഷണ സംഘത്തിന് മുൻപാകെ നൽകിയ മൊഴിയിൽ പറയുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടുചെയ്തു

2 Nov 2024

കൊടകര കുഴൽപ്പണം: BJPക്കായി കേരളത്തിലെത്തിച്ചത് 41.4 കോടിയെന്ന് പോലീസ് അറിയിച്ചു, കേന്ദ്രം അവ​ഗണിച്ചു

തൃശ്ശൂർ: 2021-ലെ നിമയസഭാ തിരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി.ക്കായി കേരളത്തിലെത്തിച്ച് വിതരണംചെയ്തത് 41.4 കോടിയാണെന്ന കേരള പോലീസിന്റെ റിപ്പോർട്ടിന് കേന്ദ്രതലത്തിൽ പൂർണ അവഗണന. കേരള പോലീസ് മേധാവി 2022 ജൂണിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ഇ.ഡി., ആദായനികുതിവകുപ്പ്, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയ്ക്ക് റിപ്പോർട്ട് അയച്ചത്. രണ്ടരവർഷമായിട്ടും ഒരു നടപടിയുമുണ്ടായില്ല


കേരള കടമെടുക്കൽ

 2 Nov 2024

കടമെടുക്കൽ: കേരളത്തിന് കേന്ദ്രത്തിന്റെ പുതിയ കുരുക്ക്; 'മുമ്പെങ്ങുമില്ലാത്ത നിബന്ധന

തിരുവനന്തപുരം: കേരളത്തിന് ഇനി കടമെടുക്കണമെങ്കിൽ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) ഫിനാൻസ് അക്കൗണ്ട്‌സ് റിപ്പോർട്ട് നിയമസഭയിൽ വെക്കണമെന്ന് കേന്ദ്രം. ജൂലായിൽ തയ്യാറായ റിപ്പോർട്ടിൽ സി.എ.ജി ഇനിയും ഒപ്പിടാത്തതിനാൽ നിയമസഭയിൽ വെക്കാനാവാതെ കുരുക്കിൽപ്പെട്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ. ആദ്യമായാണ് ഇത്തരമൊരു നിബന്ധന കേന്ദ്രം വെക്കുന്നത്.


Monday, October 28, 2024

തൃശൂര്‍ പൂരം സുരേഷ് ഗോപി

2 Nov 2024

ഗുണ്ടകൾ അക്രമിച്ചുവെങ്കിൽ എന്തുകൊണ്ട് സുരേഷ് ഗോപി പരാതി നൽകിയില്ല, അന്വേഷിക്കണം- സുനിൽകുമാർ

തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് ആവർത്തിച്ച് വിഎസ് സുനിൽ കുമാർ. വിഷയത്തിൽ എല്ലാവരുടേയും മൊഴി രേഖപ്പെടുത്തണമെന്നും സമഗ്ര അന്വേഷണമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആരോപിച്ച ഗുണ്ടാ ആക്രമണത്തെപ്പറ്റിയും പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു


31 Oct 2024

പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെ; CBI-യെ വിളിക്കാന്‍ ചങ്കൂറ്റമുണ്ടോ ? - സുരേഷ് ഗോപി

തൃശ്ശൂര്‍: പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കാലിന് സുഖമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലന്‍സില്‍ എത്തിയത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ സുരേഷ്‌ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയത് വിവാദമായിരുന്നു. പിന്നാലെ, താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയത് മായക്കാഴ്ച എന്നായിരുന്നു സുരേഷ്‌ഗോപി നേരത്തെ പറഞ്

28 Oct 2024

ആംബുലന്‍സില്‍ വന്നിട്ടില്ലെന്ന് സുരേഷ് ഗോപി, വന്നെന്ന് ജില്ലാ അധ്യക്ഷൻ; പൂരവിവാദം കൂടുതൽ കലങ്ങുന്നു

കോഴിക്കോട്: പൂരം അലങ്കോലപ്പെട്ട ദിവസം പൂരനഗരിയില്‍ ആംബുലന്‍സില്‍ വന്നിട്ടില്ലെന്ന് പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വിനയായി ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്റെ വാക്കുകള്‍. സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സില്‍ പൂരനഗരിയില്‍ കൊണ്ടുവന്നുവെന്ന് ജില്ലാ അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍കേന്ദ്രമന്ത്രി വി. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അനീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

28 Oct 2024

സുരേന്ദ്രൻ വിശ്വസിക്കുന്നതുപോലെ ആംബുലൻസിൽ പോയിട്ടില്ല; പൂരം കലക്കൽ CBI അന്വേഷിക്കണമെന്ന് സുരേഷ്ഗോപി

ചേലക്കര: പൂരം കലക്കല്‍ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ പോയിട്ടില്ല. ബി.ജെ.പി. ജില്ലാ അധ്യക്ഷന്റെ സ്വകാര്യകാറിലാണ് അവിടെ പോയത്. പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

14 Oct 2024

സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര; പരാതിയില്‍ അന്വേഷണവുമായി മോട്ടോര്‍വാഹന വകുപ്പ്

തൃശൂര്‍: സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ അന്വേഷണം. തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. ചട്ടവിരുദ്ധമായി സുരേഷ് ഗോപി ആംബുലന്‍സ് ഉപയോഗിച്ചെന്ന പരാതിയിലാണ് അന്വേഷണം

27 Sep 2024

ആംബുലന്‍സില്‍ പൂരപ്പറമ്പിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശ്ശൂര്‍: പൂരം അലങ്കോലമാക്കിയെന്ന വിവാദത്തിനുപിന്നാലെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതിയും. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ. സന്തോഷ് കുമാറാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കി

19 April 2024

പൂരപ്പറമ്പിലേയ്ക്ക് ആംബുലൻസിലെത്തുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍

തൃശ്ശൂർ പൂരം നടന്ന ഏപ്രിൽ 19-ന് അ‍‍‍ർധരാത്രി ആംബുലന്സില് പൂരപ്പറമ്പിലേയ്ക്ക് നിലവിലെ കേന്ദ്രമന്ത്രിയും അന്നത്തെ ബി.ജെ.പി. സ്ഥാനാർഥിയുമായ സുരേഷ് ഗോപിയെത്തുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഏറെ പ്രചരിച്ചതാണ്. പൂരപ്പറമ്പിലേയ്ക്ക് കാർ കടത്തിവിടാത്തതിനാലാണ് സുരേഷ്ഗോപിക്ക് ആംബുലൻസിൽ വരേണ്ടിവന്നതെന്ന് പിന്നീട് പലതവണ ബി.ജെ.പി. നേതാക്കൾ വിശദീകരിക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ഥിക്ക് നടുവേദനയായിരുന്നതിനാലാണ് ആംബുലന്‍സിലെത്തിയതെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു



Tuesday, October 22, 2024

മദ്രസകള്‍

22 Oct 2024

മദ്രസയുടെ കാര്യത്തില്‍ മാത്രമെന്താണ് ആശങ്ക; ബാലാവകാശ കമ്മീഷനെതിരേ ആഞ്ഞടിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ ആഞ്ഞടിച്ച് സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു. മറ്റ് മതവിഭാഗങ്ങള്‍ക്കും വിലക്ക് ബാധകമാണോയെന്നും മദ്രസയുടെ കാര്യത്തില്‍ മാത്രമെന്താണ് ആശങ്കയെന്നും കോടതി ചോദിച്ചു. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് മതേതരത്വമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി

21 Oct 2024

മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത രാജ്യത്തെ മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ സുപ്രീം കോടതി സ്റ്റേ ചെയ്തു. ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്

13 Oct 2024

സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന മദ്രസകളില്ല; കേന്ദ്ര നിര്‍ദേശം കേരളത്തെ ബാധിക്കില്ല

തിരുവനന്തപുരം: മദ്രസാ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കേരളത്തെ ബാധിക്കില്ലെന്ന് അധികൃതര്‍. കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ ബോര്‍ഡുകളില്ല. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മദ്രസാ അധ്യാപകരുമില്ല. അതിനാല്‍ തന്നെ കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കേരളത്തിന് ബാധകമാകില്ല. ഇത് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴില്‍ വരുന്ന മദ്രസകളെയാണ് നേരിട്ട് ബാധിക്കുക. അത്തരം ബോര്‍ഡുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുമില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്


13 Oct 2024

മദ്രസാ ബോർഡുകൾ പിരിച്ചുവിടണം, ധനസഹായവും വേണ്ട- ദേശീയ ബാലാവകാശ കമ്മീഷന്‍ 

ന്യൂഡല്‍ഹി: മദ്രസകള്‍ക്ക് സർക്കാർ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍.സി.പി.സി.ആര്‍ കത്തയച്ചു. സംസ്ഥാനം ഫണ്ട് നല്‍കുന്ന മദ്രസകളും മദ്രസ ബോര്‍ഡുകളും നിര്‍ത്തലാക്കണമെന്നും നിര്‍ദേശമുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Wednesday, October 16, 2024

ദേവാലയങ്ങൾ


16 Oct 2024

മോസ്കിൽ കയറി ജയ് ശ്രീറാം വിളിച്ച സംഭവം: കേസ് നിലനിൽക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി 

ബെംഗളൂരു: മോസ്കിൽ (മുസ്ലീം പള്ളി) കയറി ജയ് ശ്രീറാം മുഴക്കുന്നത് മത വികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ദക്ഷിണ കന്നഡയിലെ കഡബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മോസ്കിൽ അതിക്രമിച്ചു കയറി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച കീര്‍ത്തന്‍ കുമാര്‍, സച്ചിന്‍ കുമാര്‍ എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്

Tuesday, October 15, 2024

പൊതുമേഖലാ സ്ഥാപനങ്ങള്‍

 15 Oct 2024

131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തില്‍; ആശ്രയം ഇപ്പോഴും മദ്യവും ലോട്ടറിയും തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും കടുത്ത നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ട്. കേരളത്തിലെ 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണ്. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 18,026.49 കോടിയാണെന്ന് നിയമസഭയില്‍ വെച്ച 2022-23ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു

Monday, October 14, 2024

Where we are.

19 Oct 2024

യു.എൻ.: ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവർ ഏറ്റവും കൂടുതലുള്ള ലോകത്തെ അഞ്ചുരാജ്യങ്ങളിൽ ഇന്ത്യയും. യുണൈറ്റഡ് നേഷൻസ് ഡിവലപ്മെന്റ് പ്രോഗ്രാമും (യു.എൻ.ഡി.പി.) ഓക്സ്ഫെഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡിവലപ്‌മെന്റ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്.ഐ.) ചേർന്ന് വ്യാഴാഴ്ച പുറത്തുവിട്ട ബഹുമുഖ ദാരിദ്ര്യസൂചിക(എം.പി.ഐ.)പ്രകാരമാണിത്

12, Oct 2024


The Global Hunger Index (GHI), a tool used by international humanitarian agencies to measure and track hunger levels with GHI scores based on under-nourishment and child mortality indicators across 127 countries, has ranked India 105th, which places it under the serious category of the analysis.

ജനസംഖ്യയുടെ 13.7 ശതമാനം പോഷകാഹാരക്കുറവുള്ളവരാണ്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 35.5 ശതമാനം വളര്‍ച്ച മുരടിച്ചവരാണ്, 2.9 ശതമാനം കുട്ടികള്‍ അഞ്ചു വയസ്സിനു മുന്‍പ് മരിക്കുന്നു!.. ഇന്നലെ പുറത്തുവന്ന 2024 ലെ ലോക പട്ടിണി സൂചികയില്‍ ഇന്ത്യ 105 ആം സ്ഥാനത്ത്. 127 രാജ്യങ്ങളുടെ പട്ടികയിലാണ് ഈ പരമ ദയനീയമായ അവസ്ഥ. ഈ റിപ്പോര്‍ട്ട് പ്രകാരം നമ്മുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും, ബംഗ്ലാദേശും നമ്മളെക്കാള്‍ ഭേദപ്പെട്ട അവസ്ഥയിലുമാണ്. മോഡറേറ്റ് വിഭാഗത്തിലാണ് ഈ രാജ്യങ്ങള്‍. എന്നാല്‍,അതീവ ഗുരുതരാവസ്ഥയിലുള്ള വിഭാഗത്തിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയ്ക്കൊപ്പം 'ഗുരുതരമായ' വിഭാഗത്തിലുള്ള 42 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു

Sunday, October 6, 2024

അടിപൊളി

Nov 4, 2024

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ തീര്‍ത്ഥമെന്ന് കരുതി ഭക്തര്‍ കുടിച്ചിരുന്നത് എസിയിലെ വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബാന്‍കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ശ്രീകൃഷ്ണന്റെ പാദത്തില്‍ നിന്നൊഴുകുന്ന അമൃതാണെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിലെത്തുന്നവര്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. ക്ഷേത്രത്തിലെ ചുമരില്‍ സ്ഥാപിച്ചിട്ടുള്ള ആനത്തലയുടെ രൂപത്തില്‍ നിന്ന് തീര്‍ത്ഥമൊഴുകാനുള്ള ചാലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് എസിയിലെ വെള്ളം വന്നുകൊണ്ടിരുന്നത്

22-Oct-2024

അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഗുജറാത്തില്‍നിന്ന് പുറത്തുവരുന്നത്. വ്യാജന്‍മാര്‍ പലവിധമുണ്ടെങ്കിലും ഇത്തവണ ഒരു വ്യാജ കോടതി തന്നെയാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അഹമ്മദാബാദിലാണ് സംഭവം. യഥാര്‍ഥ കോടതിയുടേതിന് സമാനമായ കാര്യങ്ങളാണ് ഇവിടെ നടന്നിരുന്നത്. ജഡ്ജിയും ഗുമസ്തന്‍മാരും പരിചാരകരുമെല്ലാം ഈ കോടതിയിലുണ്ടായിരുന്നു. ഭൂമിത്തര്‍ക്ക കേസുകളാണ് ഇവിടെ തീര്‍പ്പാക്കിയിരുന്നത്. സംഭവത്തില്‍ മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.

21-Oct-2024

മുംബൈ: എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാർക്കറിനെ ശിവസേനയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയും പാര്‍ട്ടി തലവനുമായ ഏക്‌നാഥ് ഷിന്‍ഡെയാണ് ശ്രീകാന്തിന് നല്‍കിയ അംഗത്വം റദ്ദാക്കിയത്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പങ്കാർക്കറിന് പാര്‍ട്ടി അംഗത്വം നല്‍കിയത് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു


20-Oct-2024


13 Oct 2024


ലക്നൗ: പശുത്തൊഴുത്ത് കഴുകി കാൻസർ രോഗം ഭേദമാക്കാമെന്ന വിവാദ പരാമർശവുമായി യു.പി മന്ത്രി സഞ്ജയ് സിങ് ഗാങ്‌വർ. പത്ത് ദിവസം പശുക്കളെ പരിപാലിച്ചാൽ രക്തസമ്മർദ്ദത്തിന്റെ മരുന്ന് വെട്ടിക്കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. കരിമ്പ് വികസന വകുപ്പിലെ മന്ത്രിയായ അദ്ദേഹം പകാഡിയ നൗഗവനിൽ ഗോശാല ഉദ്ഘാടന വേളയിലാണ് ഈ പരാമർശം നടത്തിയത്

13 Oct 2024


ബെംഗളുരു: ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വൻ സ്വീകരണം നൽകി പ്രാദേശിക തീവ്രഹിന്ദു പ്രവർത്തകർ. കേസിൽ ആറ് വർഷക്കാലം ജയിലിൽ കിടന്ന പരശുറാം വാഗ്മോർ, മനോഹർ യാദവ് എന്നിവർക്ക് ഒക്ടോബർ ഒമ്പതിനാണ് ബെംഗളുരു സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 11 നാണ് ഇരുവരും പരപ്പന അഗ്രഹാര ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടത്

6 Oct 2024


ചെന്നൈ: സ്കൂളുകളിൽ കപടശാസ്ത്ര പ്രഭാഷണംനടത്തിയെന്ന കേസിൽ അറസ്റ്റിലായ പരംപൊരുൾ ഫൗണ്ടേഷൻ സ്ഥാപകൻ മഹാവിഷ്ണു ഒരുമാസത്തെ ജയിൽവാസത്തിനുശേഷം ശനിയാഴ്ച ജാമ്യത്തിൽ പുറത്തിറങ്ങി. പുഴൽ സെൻട്രൽ ജയിലിനുപുറത്ത് അനുയായികൾ പുഷ്പവൃഷ്ടിനടത്തി മഹാവിഷ്ണുവിനെ സ്വീകരിച്ചു.

Friday, October 4, 2024

Politrics

26 Oct 2024

കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യർ;'പാലക്കാട് മുൻസിപ്പാലിറ്റി CPM ഭരിച്ചത് BJP പിന്തുണയോടെ'? 

പാലക്കാട്: 1991-ൽ പാലക്കാട് മുൻസിപ്പൽ ചെയർമാൻ എം.എസ് ​ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ അധ്യക്ഷന് പിന്തുണ അഭ്യർഥിച്ച് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യർ. മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈം ചർച്ചയിൽ സിപിഎം നേതാവ് നിതിൻ കണിച്ചേരിക്കുള്ള മറുപടിയായാണ് കത്ത് പുറത്തുവിട്ടത്


4 Oct 2024

അവിശ്വാസപ്രമേയം ബി.ജെ.പി. പിന്തുണച്ചു; വെമ്പായം പഞ്ചായത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍

വെമ്പായം: തിരുവനന്തപുരം വെമ്പായം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ. അവിശ്വാസം വിജയിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി

തിരുപ്പതി ലഡു

4 Oct 2024

തിരുപ്പതി ലഡു വിവാദം: സ്വതന്ത്ര അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരുപ്പതി ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിച്ച് സുപ്രീംകോടതി. സിബിഐയില്‍ നിന്ന് ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയതാണ് സുപ്രീംകോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം. സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്


Wednesday, October 2, 2024

ശബരിമല: അരവണ

 ശബരിമല: കേടായ അരവണ ഉടന്‍ നശിപ്പിക്കും, ടെന്‍ഡറിന് അംഗീകാരം, ദേവസ്വം ബോര്‍ഡിന് നഷ്ടം 7.80 കോടി

പത്തനംതിട്ട: ഒന്നരവര്‍ഷത്തിലേറെയായി ശബരിമലയില്‍ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഈ തീര്‍ഥാടനകാലത്തിന് മുന്‍പ് നശിപ്പിക്കും. ഇതിനുള്ള ടെന്‍ഡര്‍ ദേവസ്വംബോര്‍ഡ് അംഗീകരിച്ചു. ടെന്‍ഡര്‍ എടുത്ത കമ്പനിയുമായി ദേവസ്വംബോര്‍ഡ് കരാര്‍ വെക്കുന്നതോടെ സന്നിധാനത്തുനിന്ന് അരവണ നീക്കും. കേടായ അരവണ വളമാക്കും. എറ്റുമാനൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനീയറിങ് സൊല്യൂഷന്‍സ് കമ്പനി 1.15 കോടി രൂപയ്ക്കാണ് കരാര്‍ എടുത്തത്


കൂടുതൽ വായിക്കുക

https://www.mathrubhumi.com/news/kerala/sabarimala-aravana-payasam-will-be-destroyed-soon-dewaswom-board-approved-tender-1.9951525


Tuesday, October 1, 2024

ശബരിമല

08-Oct-2024

എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ്; നടപടിയെടുക്കാൻ ദേവസ്വം ബോർ‌ഡിനോട് ഹൈക്കോടതി

കൊച്ചി ∙ ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ നടപടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ നിർദേശം. ബോർ‍‍ഡിനു കീഴിലുള്ള ഒരു ക്ഷേത്രത്തിലും തീർഥാടകർ ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. കുറി തൊടുന്നതിനു പണം ഈടാക്കാൻ കരാർ നൽകിയ ബോർഡിന്റെ നടപടിക്കെതിരെ എരുമേലി സ്വദേശികളായ ഭക്തർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

03-Oct-2024

എരുമേലിയിലെ പൊട്ടുകുത്തൽ ഒഴിവാക്കും; ഫീസ് ഈടാക്കാൻ നൽകിയ കരാറുകൾ റദ്ദാക്കും

https://www.mathrubhumi.com/news/kerala/erumeli-pottukuthal-will-be-stopped-contracts-for-collecting-fee-for-kuri-will-be-cancelled-1.9954450


1-Oct-2024

കുറി തൊടാന്‍ 10 രൂപ; എരുമേലിയിൽ അയ്യപ്പഭക്തർക്ക് കുറിതൊടാൻ ഫീസ് ഏർപ്പെടുത്തി ദേവസ്വം ബോര്‍ഡ്‌

എരുമേലി: ഇക്കുറി തീർഥാടനകാലത്ത് എരുമേലിയിലെത്തുന്ന അയ്യപ്പഭക്തർക്ക് പേട്ടതുള്ളിയശേഷം കുളികഴിഞ്ഞാൽ കുറി തൊടുന്നതിനും പണം നൽകണം. ആദ്യമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിന് കരാർ നൽകിയിരിക്കുകയാണ്

കൂടുതൽ വായിക്കുക

https://www.mathrubhumi.com/news/kerala/fee-imposed-on-sabarimala-ayyappa-devotees-at-erumeli-for-puttin-on-kuri-1.9948347


പാചക വാതകം

 വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു.

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതകത്തിന് വില വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 48.50 രൂപയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതോടെ രാജ്യതലസ്ഥാനത്തെ വിലയനുസരിച്ച് 1691.5 രൂപയുണ്ടായിരുന്ന വാണിജ്യ പാചകവാതകത്തിന് 1740 രൂപയായി ഉയര്‍ന്നു


കൂടുതൽ വായിക്കുക


https://www.mathrubhumi.com/news/india/commercial-lpg-cylinder-prices-hiked-1.9948387


പശു

Jan 5, 2025

യോഗി സർക്കാരിന് കീഴിൽ യു.പിയില്‍ ദിവസവും 50,000 പശുക്കൾ കൊല്ലപ്പെടുന്നു'; വിമർശനവുമായി BJP എം.എൽ.എ

.............

അതേസമയം കഴിഞ്ഞ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശില്‍ പശുവിനെ കശാപ്പുചെയ്തുവെന്ന് ആരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം അടിച്ചുകൊന്നിരുന്നു. മൊറാദാബാദ് ജില്ലയിലാണ് സംഭവമുണ്ടായത്. ഷാഹെ ദിന്‍ എന്ന 35-കാരനാണ് സാമൂഹ്യവിരുദ്ധരാല്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാഹെ ദിന്‍ ആശുപത്രില്‍ പ്രവേശിക്കപ്പെട്ട് 21 മണിക്കൂറുകള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ആക്രമണം

-----------------------------------------

മുംബൈ: സ്വദേശി പശുക്കള്‍ക്ക് രാജ്യമാതാ പദവിനല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ഒപ്പിട്ട പ്രമേയത്തിലൂടെയാണ് പ്രഖ്യാപനം നിലവില്‍വന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ പശുവിനുള്ള ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യം അടിവരയിടുന്നതാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.


കൂടുതൽ വായിക്കുക


https://www.mathrubhumi.com/news/india/cows-are-now-rajmata-in-maharashtra-big-announcement-ahead-of-assembly-polls-1.9948389