Jan 5, 2025
യോഗി സർക്കാരിന് കീഴിൽ യു.പിയില്‍ ദിവസവും 50,000 പശുക്കൾ കൊല്ലപ്പെടുന്നു'; വിമർശനവുമായി BJP എം.എൽ.എ
.............
അതേസമയം കഴിഞ്ഞ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശില്‍ പശുവിനെ കശാപ്പുചെയ്തുവെന്ന് ആരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം അടിച്ചുകൊന്നിരുന്നു. മൊറാദാബാദ് ജില്ലയിലാണ് സംഭവമുണ്ടായത്. ഷാഹെ ദിന്‍ എന്ന 35-കാരനാണ് സാമൂഹ്യവിരുദ്ധരാല്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാഹെ ദിന്‍ ആശുപത്രില്‍ പ്രവേശിക്കപ്പെട്ട് 21 മണിക്കൂറുകള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ആക്രമണം
-----------------------------------------
മുംബൈ: സ്വദേശി പശുക്കള്‍ക്ക് രാജ്യമാതാ പദവിനല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ഒപ്പിട്ട പ്രമേയത്തിലൂടെയാണ് പ്രഖ്യാപനം നിലവില്‍വന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ പശുവിനുള്ള ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യം അടിവരയിടുന്നതാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
https://www.mathrubhumi.com/news/india/cows-are-now-rajmata-in-maharashtra-big-announcement-ahead-of-assembly-polls-1.9948389
No comments:
Post a Comment