Monday, October 28, 2024

തൃശൂര്‍ പൂരം സുരേഷ് ഗോപി

2 Nov 2024

ഗുണ്ടകൾ അക്രമിച്ചുവെങ്കിൽ എന്തുകൊണ്ട് സുരേഷ് ഗോപി പരാതി നൽകിയില്ല, അന്വേഷിക്കണം- സുനിൽകുമാർ

തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് ആവർത്തിച്ച് വിഎസ് സുനിൽ കുമാർ. വിഷയത്തിൽ എല്ലാവരുടേയും മൊഴി രേഖപ്പെടുത്തണമെന്നും സമഗ്ര അന്വേഷണമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആരോപിച്ച ഗുണ്ടാ ആക്രമണത്തെപ്പറ്റിയും പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു


31 Oct 2024

പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെ; CBI-യെ വിളിക്കാന്‍ ചങ്കൂറ്റമുണ്ടോ ? - സുരേഷ് ഗോപി

തൃശ്ശൂര്‍: പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കാലിന് സുഖമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലന്‍സില്‍ എത്തിയത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ സുരേഷ്‌ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയത് വിവാദമായിരുന്നു. പിന്നാലെ, താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയത് മായക്കാഴ്ച എന്നായിരുന്നു സുരേഷ്‌ഗോപി നേരത്തെ പറഞ്

28 Oct 2024

ആംബുലന്‍സില്‍ വന്നിട്ടില്ലെന്ന് സുരേഷ് ഗോപി, വന്നെന്ന് ജില്ലാ അധ്യക്ഷൻ; പൂരവിവാദം കൂടുതൽ കലങ്ങുന്നു

കോഴിക്കോട്: പൂരം അലങ്കോലപ്പെട്ട ദിവസം പൂരനഗരിയില്‍ ആംബുലന്‍സില്‍ വന്നിട്ടില്ലെന്ന് പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വിനയായി ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്റെ വാക്കുകള്‍. സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സില്‍ പൂരനഗരിയില്‍ കൊണ്ടുവന്നുവെന്ന് ജില്ലാ അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍കേന്ദ്രമന്ത്രി വി. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അനീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

28 Oct 2024

സുരേന്ദ്രൻ വിശ്വസിക്കുന്നതുപോലെ ആംബുലൻസിൽ പോയിട്ടില്ല; പൂരം കലക്കൽ CBI അന്വേഷിക്കണമെന്ന് സുരേഷ്ഗോപി

ചേലക്കര: പൂരം കലക്കല്‍ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ പോയിട്ടില്ല. ബി.ജെ.പി. ജില്ലാ അധ്യക്ഷന്റെ സ്വകാര്യകാറിലാണ് അവിടെ പോയത്. പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

14 Oct 2024

സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര; പരാതിയില്‍ അന്വേഷണവുമായി മോട്ടോര്‍വാഹന വകുപ്പ്

തൃശൂര്‍: സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ അന്വേഷണം. തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. ചട്ടവിരുദ്ധമായി സുരേഷ് ഗോപി ആംബുലന്‍സ് ഉപയോഗിച്ചെന്ന പരാതിയിലാണ് അന്വേഷണം

27 Sep 2024

ആംബുലന്‍സില്‍ പൂരപ്പറമ്പിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശ്ശൂര്‍: പൂരം അലങ്കോലമാക്കിയെന്ന വിവാദത്തിനുപിന്നാലെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതിയും. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ. സന്തോഷ് കുമാറാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കി

19 April 2024

പൂരപ്പറമ്പിലേയ്ക്ക് ആംബുലൻസിലെത്തുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍

തൃശ്ശൂർ പൂരം നടന്ന ഏപ്രിൽ 19-ന് അ‍‍‍ർധരാത്രി ആംബുലന്സില് പൂരപ്പറമ്പിലേയ്ക്ക് നിലവിലെ കേന്ദ്രമന്ത്രിയും അന്നത്തെ ബി.ജെ.പി. സ്ഥാനാർഥിയുമായ സുരേഷ് ഗോപിയെത്തുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഏറെ പ്രചരിച്ചതാണ്. പൂരപ്പറമ്പിലേയ്ക്ക് കാർ കടത്തിവിടാത്തതിനാലാണ് സുരേഷ്ഗോപിക്ക് ആംബുലൻസിൽ വരേണ്ടിവന്നതെന്ന് പിന്നീട് പലതവണ ബി.ജെ.പി. നേതാക്കൾ വിശദീകരിക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ഥിക്ക് നടുവേദനയായിരുന്നതിനാലാണ് ആംബുലന്‍സിലെത്തിയതെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു



No comments:

Post a Comment