Sunday, October 6, 2024

അടിപൊളി

Nov 4, 2024

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ തീര്‍ത്ഥമെന്ന് കരുതി ഭക്തര്‍ കുടിച്ചിരുന്നത് എസിയിലെ വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബാന്‍കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ശ്രീകൃഷ്ണന്റെ പാദത്തില്‍ നിന്നൊഴുകുന്ന അമൃതാണെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിലെത്തുന്നവര്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. ക്ഷേത്രത്തിലെ ചുമരില്‍ സ്ഥാപിച്ചിട്ടുള്ള ആനത്തലയുടെ രൂപത്തില്‍ നിന്ന് തീര്‍ത്ഥമൊഴുകാനുള്ള ചാലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് എസിയിലെ വെള്ളം വന്നുകൊണ്ടിരുന്നത്

22-Oct-2024

അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഗുജറാത്തില്‍നിന്ന് പുറത്തുവരുന്നത്. വ്യാജന്‍മാര്‍ പലവിധമുണ്ടെങ്കിലും ഇത്തവണ ഒരു വ്യാജ കോടതി തന്നെയാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അഹമ്മദാബാദിലാണ് സംഭവം. യഥാര്‍ഥ കോടതിയുടേതിന് സമാനമായ കാര്യങ്ങളാണ് ഇവിടെ നടന്നിരുന്നത്. ജഡ്ജിയും ഗുമസ്തന്‍മാരും പരിചാരകരുമെല്ലാം ഈ കോടതിയിലുണ്ടായിരുന്നു. ഭൂമിത്തര്‍ക്ക കേസുകളാണ് ഇവിടെ തീര്‍പ്പാക്കിയിരുന്നത്. സംഭവത്തില്‍ മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.

21-Oct-2024

മുംബൈ: എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാർക്കറിനെ ശിവസേനയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയും പാര്‍ട്ടി തലവനുമായ ഏക്‌നാഥ് ഷിന്‍ഡെയാണ് ശ്രീകാന്തിന് നല്‍കിയ അംഗത്വം റദ്ദാക്കിയത്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പങ്കാർക്കറിന് പാര്‍ട്ടി അംഗത്വം നല്‍കിയത് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു


20-Oct-2024


13 Oct 2024


ലക്നൗ: പശുത്തൊഴുത്ത് കഴുകി കാൻസർ രോഗം ഭേദമാക്കാമെന്ന വിവാദ പരാമർശവുമായി യു.പി മന്ത്രി സഞ്ജയ് സിങ് ഗാങ്‌വർ. പത്ത് ദിവസം പശുക്കളെ പരിപാലിച്ചാൽ രക്തസമ്മർദ്ദത്തിന്റെ മരുന്ന് വെട്ടിക്കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. കരിമ്പ് വികസന വകുപ്പിലെ മന്ത്രിയായ അദ്ദേഹം പകാഡിയ നൗഗവനിൽ ഗോശാല ഉദ്ഘാടന വേളയിലാണ് ഈ പരാമർശം നടത്തിയത്

13 Oct 2024


ബെംഗളുരു: ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വൻ സ്വീകരണം നൽകി പ്രാദേശിക തീവ്രഹിന്ദു പ്രവർത്തകർ. കേസിൽ ആറ് വർഷക്കാലം ജയിലിൽ കിടന്ന പരശുറാം വാഗ്മോർ, മനോഹർ യാദവ് എന്നിവർക്ക് ഒക്ടോബർ ഒമ്പതിനാണ് ബെംഗളുരു സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 11 നാണ് ഇരുവരും പരപ്പന അഗ്രഹാര ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടത്

6 Oct 2024


ചെന്നൈ: സ്കൂളുകളിൽ കപടശാസ്ത്ര പ്രഭാഷണംനടത്തിയെന്ന കേസിൽ അറസ്റ്റിലായ പരംപൊരുൾ ഫൗണ്ടേഷൻ സ്ഥാപകൻ മഹാവിഷ്ണു ഒരുമാസത്തെ ജയിൽവാസത്തിനുശേഷം ശനിയാഴ്ച ജാമ്യത്തിൽ പുറത്തിറങ്ങി. പുഴൽ സെൻട്രൽ ജയിലിനുപുറത്ത് അനുയായികൾ പുഷ്പവൃഷ്ടിനടത്തി മഹാവിഷ്ണുവിനെ സ്വീകരിച്ചു.

No comments:

Post a Comment