Thursday, November 14, 2024

വഖഫ്

Nov 19, 2024

വഖഫ് ഭൂമി അന്യാധീനപ്പെടാന്‍ കാരണം ഫാറൂഖ് കോളേജ്; കുഞ്ഞാലിക്കുട്ടി ഒത്താശ ചെയ്തു- വഖഫ് സംരക്ഷണ സമിതി

കോഴിക്കോട്: വഖഫ് ഭൂമി അന്യാധീനപ്പെടാന്‍ കാരണം ഫാറൂഖ് കോളേജെന്ന ആരോപണവുമായി വഖഫ് സംരക്ഷണ സമിതി രംഗത്ത്. മുനമ്പം ഭൂമി നിയമവിരുദ്ധമായി വില്‍പ്പന നടത്തിയത് ഫറൂഖ് കോളേജാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി ഇതിന് ഒത്താശ ചെയ്യുകയാണെന്നും സമിതി ആരോപിച്ചു. വഖഫ് സംരക്ഷണത്തിനായി കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് വഖഫ് സംരക്ഷണ സമിതി

Nov 17, 2024

'സമുദായത്തിന് വഖഫ്‌ സ്വത്തുക്കള്‍ തിരിച്ചുകിട്ടിയേ പറ്റൂ'; നിലപാടുമായി കാന്തപുരം വിഭാഗം മുഖപത്രം

കോഴിക്കോട്: മുനമ്പത്ത് വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നം കത്തിപ്പടരുന്നതിനിടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കാന്തപുരം വിഭാഗവും. കൊച്ചി മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന്‌ കാന്തപുരം വിഭാഗത്തിന്റെ മുഖപത്രം സിറാജിലെ ലേഖനത്തില്‍ പറയുന്നു. വഖഫ്‌ വിവാദം തീരാന്‍ ഒറ്റ വഴിയേയുള്ളൂയെന്നും അത് വഖഫ്‌ എന്ന പൊതുസ്വത്ത് വിറ്റ് കാശാക്കിയവരില്‍ നിന്ന് പണം തിരിച്ചു പിടിക്കുക എന്നതാണെന്നും എ.പി സുന്നി വിഭാഗം എഴുത്തുകാരനും ഗ്രന്ഥകാരനും പ്രഭാഷകനുമായ ഒ.എം. തരുവണ എഴുതിയ ലേഖനത്തില്‍ പറയുന്നു. സമുദായത്തിന് അവരുടെ വഖഫ്‌ സ്വത്തുക്കള്‍ തിരിച്ചുകിട്ടിയേ പറ്റൂ എന്നാണ് ലേഖനം പറയുന്നത്

Nov 16, 2024

മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയച്ചത് തന്റെ അറിവോടെയല്ല; പരിശോധന വേണം- ടി.കെ ഹംസ

മലപ്പുറം: മുനമ്പം വിഷയത്തില്‍ വിശദീകരണവുമായി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി.കെ ഹംസ. മുനമ്പത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ചീഫ് എക്‌സിക്യുട്ടീഫ് ഓഫീസര്‍ക്ക് അധികാരം നല്‍കിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ കാലത്താണ്. തന്റെ അറിവോടെയല്ല നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന് പിന്നിലെ താല്‍പര്യം പരിശോധിക്കണമെന്നും ടി.കെ ഹംസ പറഞ്ഞു

Nov 15, 2024

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; അത് അഡ്ജസ്റ്റുമെന്റുകൾക്ക് ഉള്ളതല്ല; നിലപാടുമായി സമസ്ത

കോഴിക്കോട്: തീരദേശമേഖലയായ മുനമ്പത്ത് വഖഫ് ബോർഡുമായി ബന്ധപ്പെട്ട പ്രശ്നം കത്തിപ്പടരുന്നതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സമസ്ത. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത മുഖപത്രത്തിൽ ലേഖനം. വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകൾക്ക് ഉള്ളതല്ലെന്ന് ലേഖനത്തിൽ പറയുന്നു. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടേതാണ് ലേഖനം

Nov 14, 2024

വഖഫ് ബോര്‍ഡ് നടത്തുന്നത് 'ലാന്‍ഡ് ജിഹാദ്': കേന്ദ്രമന്ത്രി ശോഭ കരന്തലജെ

കൊച്ചി: കാലങ്ങളായി മറ്റ് മതവിഭാഗങ്ങള്‍ താമസിച്ചുവരുന്ന സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍ എന്നിവയില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ലാന്‍ഡ് ജിഹാദാണെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ. പ്രണയം നടിച്ച് മറ്റ് മതവിഭാഗങ്ങളിലെ യുവതി യുവാക്കളെ ഇസ്ലാമാക്കാന്‍ ശ്രമിക്കുന്ന ലൗ ജിഹാദ് പോലെയാണ് ഇതെന്നും മന്ത്രിപറഞ്ഞു

Nov 14, 2024

മുനമ്പത്ത് നോട്ടീസ് അയച്ചത് താനല്ല; ടി.കെ ഹംസയുടെ കാലത്ത്- റഷീദലി ശിഹാബ് തങ്ങള്‍

പാണക്കാട്: മുനമ്പത്ത് വഖഫ് ബോര്‍ഡിന് കീഴിലുള്ള ഭൂമി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത് വി.എസ്. സര്‍ക്കാര്‍ നിയമിച്ച നിസാര്‍ കമ്മിഷന്‍ ആയിരുന്നുവെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍. തന്റെ കാലത്ത് മുനമ്പത്തുള്ളവര്‍ക്ക് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ലെന്നും തനിക്ക് ശേഷം വന്ന ടി.കെ ഹംസ ചെയര്‍മാനായ ബോര്‍ഡാണ് നോട്ടീസ് അയച്ചതെന്നും റഷീദലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 2014- മുതല്‍ 2019 വരെ റഷീദലി ശഹാബ് തങ്ങളായിരുന്നു വഖഫ് ബോര്‍ഡ് ചെയര്‍മാന്‍.

Nov 12, 2024

വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവം, ബില്ല് പാസാക്കുന്നത് ആർക്കും തടയാനാകില്ല- അമിത് ഷാ

റാഞ്ചി: വഖഫ് ബിൽ വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ. വഖഫ് ഭേദ​ഗതി ബിൽ ബി.ജെ.പി സർക്കാർ പാസാക്കുമെന്നും തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വഖഫ് നിയമം ഭേദ​ഗതി ചെയ്യാനും ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനും സമയമായെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ബാ​ഗ്മാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ

Nov 12, 2024

വഖഫ് നിയമ ഭേദഗതിക്ക് മുൻകാല പ്രാബല്യമില്ല, കേസ് റദ്ദാക്കി; ഹൈക്കോടതിയുടെ നിർണായക വിധി

കൊച്ചി: വഖഫ് ഭൂമി കൈവശം വെച്ചതിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2013-ലെ വഖഫ് ഭേദഗഗതിക്ക് മുമ്പ് തന്നെ ഭൂമി കൈവശക്കാരുടെ പക്കലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്കെതിരെയാണ് കേസ് എടുത്തത്

Nov 11, 2024

'മുനമ്പത്തുനിന്ന് ആരെയും കുടിയൊഴിപ്പിക്കില്ല'; സമരസമിതി അംഗങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി 

കൊച്ചി: മുനമ്പം ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ട് ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മന്ത്രി പി.രാജീവ്. എറണാകുളം ഗസ്റ്റ് ഹൗസിൽ സമരസമിതി അംഗങ്ങളും മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അ‌ദ്ദേഹം

Nov 10, 2024

വാവര് സ്വാമിക്കെതിരായ പരാമർശം: ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനെതിരേ പരാതിനൽകി കോൺ​ഗ്രസ്

കൽപറ്റ: മുനമ്പം ഭൂമി പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കവെ വിവാദപരാമര്‍ശം നടത്തിയ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ബി. ഗോപാലകൃഷ്ണനെതിരേ പോലീസിൽ പരാതി നൽകി കോൺ​ഗ്രസ്. എൻ.ഡി.എ പൊതുയോ​ഗത്തിനിടെ വാവര് സ്വാമിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.പി.സി.സി. മീഡിയ പാനലിസ്റ്റ് വി.ആര്‍. അനൂപ് ആണ് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്


No comments:

Post a Comment