Tuesday, November 12, 2024

സർവീസ് സഹകരണ ബാങ്ക്

April 20, 2025

കോൺഗ്രസ് ഭരിക്കുന്ന കാട്ടൂർ സഹ. ബാങ്കിൽ കോടികളുടെ ക്രമക്കേട്; തുക ഭരണസമിതിയംഗങ്ങളിൽ നിന്ന് ഈടാക്കണം

തൃശ്ശൂർ: കാലങ്ങളായി കോൺഗ്രസ് നേതൃത്വത്തിൽ ഭരിക്കുന്ന കാട്ടൂർ സഹകരണ ബാങ്കിൽ 8.85 കോടിയുടെ ക്രമക്കേടെന്ന് സഹകരണവകുപ്പിന്റെ കണ്ടെത്തൽ. ഈ ക്രമക്കേടിന് കാരണം ഭരണസമിതിയംഗങ്ങളും ജീവനക്കാരുമാണെന്ന് സഹകരണവകുപ്പ് കണ്ടെത്തി. ക്രമക്കേട് കാരണം ബാങ്കിന് നഷ്ടമായ 8.85 കോടി ഇവരിൽനിന്ന് ഈടാക്കാൻ വകുപ്പ് ഉത്തരവിറക്കി

Apr 4, 2025

നാല് വർഷമായിട്ടും അന്വേഷണം പൂർത്തിയാക്കാത്തതെന്ത്?; കരുവന്നൂർ കേസിൽ സർക്കാരിന് കോടതിയുടെ വിമർശനം

കൊച്ചി: കരുവന്നൂര്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാത്തതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. നാലുവര്‍ഷമായിട്ടും എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചുവരുത്തിയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം

Mar 23, 2025

നേമം സഹകരണ ബാങ്ക് തട്ടിപ്പ്: സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗം അറസ്റ്റിൽ

നേമം(തിരുവനന്തപുരം): നേമം സഹകരണബാങ്കിലെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ പ്രസിഡന്റും സിപിഎം മുൻ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ആർ. പ്രദീപ് കുമാറിനെ(65) ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ശനിയാഴ്ച അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രദീപ് കുമാറിനെ റിമാൻഡ് ചെയ്തു

Mar 17, 2025

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി ഇഡി, നടപടി രണ്ടാംഘട്ട കുറ്റപത്രം നൽകാനിരിക്കെ

കൊച്ചി: ‌എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതലയിൽനിന്ന് മാറ്റി. ചെന്നൈയിൽനിന്ന് സ്ഥലംമാറി വരുന്ന ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാറിനാണ് പകരംചുമതല. രണ്ടാംഘട്ട കുറ്റപത്രം നൽകാനിരിക്കെയാണ് മാറ്റം

Mar 5, 2025

കരുവന്നൂരില്‍ തിരിച്ചടി; സിപിഎമ്മിന്റേത് ഉള്‍പ്പെടെ കണ്ടുകെട്ടിയത് 118 കോടി മൂല്യമുള്ള സ്വത്തുക്കള്‍

കൊച്ചി: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ ഇ.ഡി. സ്വത്ത് കണ്ടുകെട്ടിയത് ഡല്‍ഹി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി ശരിവെച്ചു. സി.പി.എമ്മിന്റേതുള്‍പ്പടെ 118 കോടി രൂപ മൂല്യമുള്ള സ്വത്ത് ഇതിലുള്‍പ്പെടുന്നു. ഇവ ലേലംചെയ്ത് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സമ്മതമാണെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. തട്ടിപ്പിനിരയായത് കരുവന്നൂര്‍ ബാങ്ക് ആയതിനാല്‍ ബാങ്ക് തന്നെ ഈ നടപടി പൂര്‍ത്തിയാക്കണമെന്നാണ് ഇ.ഡി. നിലപാട്

Mar 4, 2025

പാലക്കാട്ട്‌ സി.പി.എം. ഭരിക്കുന്ന സഹകരണ ബാങ്കില്‍ ക്രമക്കേട്, 85 ലക്ഷത്തിന്റെ നഷ്ടം

പാലക്കാട്: സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി പരാതി. പാലക്കാട് തണ്ണീരങ്കാട് സഹകരണ ബാങ്കില്‍ 85 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ആലത്തൂര്‍ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സി.പി.എം. മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ നാല് ജീവനക്കാര്‍ക്കെതിരെ കുഴല്‍മന്ദം പോലീസ് കേസെടുത്തിട്ടുണ്ട്

Feb 25, 2025

ബാങ്ക് അധികൃതർ സഹകരിക്കുന്നില്ല, കരുവന്നൂരിൽ പണം ത്രിശങ്കുവിലായേക്കും; രാഷ്ട്രീയ തീരുമാനം അനിവാര്യം

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നിക്ഷേപകര്‍ക്ക് പണം നല്‍കാന്‍ തയ്യാറായിട്ടും ബാങ്ക് അതിന് തയ്യാറാവാത്തത് പ്രതിസന്ധികളിലേക്കും നിയമപ്രശ്‌നത്തിലേക്കും വഴിവെച്ചേക്കും. ഇ.ഡി. കണ്ടുകെട്ടിയ 128.81 കോടി രൂപയുടെ സ്വത്തുക്കള്‍ ഏറ്റെടുക്കാനാവശ്യപ്പെട്ട് മൂന്നു മാസത്തിനിടെ ഇ.ഡി. ബാങ്കുമായി 10 തവണയാണ് ബന്ധപ്പെട്ടത്. മൂന്നുമാസംമുന്‍പ് ബാങ്ക് ഭരണസമിതി അംഗങ്ങളെ വിളിച്ചുവരുത്തി ഇ.ഡി. അഡീഷണല്‍ ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശദീകരിച്ചു

Jan 26, 2025

പണയ സ്വര്‍ണാഭരണങ്ങള്‍ ലേലം ചെയ്യാതെ തൂക്കിവിറ്റു; സഹ.ബാങ്കിന് രണ്ടരക്കോടിയോളം നഷ്ടം

പറവൂര്‍: പറവൂര്‍ സഹകരണ ബാങ്കില്‍ ലേലം ചെയ്യാതെ 6 കോടിയുടെ പണയ സ്വര്‍ണാഭരണങ്ങള്‍ തൂക്കിവിറ്റപ്പോള്‍ ബാങ്കിന് രണ്ടര കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായി അന്വേഷണ റിപ്പോര്‍ട്ട്

Jan 1, 2025

കോളിത്തട്ട് സഹ. ബാങ്കിൽനിന്ന് അപഹരിച്ചത് 14.61 കോടി; ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരേ നടപടി

ഇരിട്ടി: കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പിൽ മുൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരേ സർചാർജ് നടപടിക്ക് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു. ബാങ്കിന് പണം നഷ്ടപ്പെടാൻ ഇടയായതിൽ ഓരോ ബാങ്ക് ജീവനക്കാരനും വഹിച്ച പങ്ക് കണ്ടെത്തുന്ന നടപടിയാണ് സർചാർജ്. ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടം ഈടാക്കാനായി ഇവരുടെ ആസ്തി കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാം. തട്ടിപ്പിനെക്കുറിച്ച് ഇരിട്ടി അസി. രജിസ്ട്രാർ (ജനറൽ) നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സർചാർജ് നടപടിക്ക് ജോ. രജിസ്ട്രാർ ഉത്തരവിട്ടത്

Dec 29, 2024

ഭർത്താവ് മരിച്ച സ്ത്രീയുടെ പേരില്‍ 35 ലക്ഷം വ്യാജവായ്പ; കരുവന്നൂർ ബാങ്ക് മുന്‍ മാനേജർക്കെതിരേ കേസ്

തൃശ്ശൂര്‍: കോടികളുടെ തട്ടിപ്പുനടന്ന കരുവന്നൂര്‍ സഹകരണബാങ്കില്‍ തട്ടിപ്പിനിരയായ സ്ത്രീ നല്‍കിയ പരാതിയില്‍ മുന്‍ മാനേജരെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി ഉത്തരവ്. മുന്‍ മാനേജരും കരുവന്നൂര്‍ തട്ടിപ്പുകേസില്‍ പ്രധാന പ്രതിയുമായ മാപ്രാണം മുത്രത്തിപ്പറമ്പില്‍ ബിജു കരീമിനെതിരേ കേസെടുക്കാനാണ് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. മൂര്‍ക്കനാട് പൊയ്യാറ പരേതനായ ഗൗതമന്റെ ഭാര്യ ജയ്ഷ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. ഇത് ആദ്യമായാണ് സ്വകാര്യ അന്യായത്തില്‍ കരുവന്നൂര്‍ തട്ടിപ്പില്‍ കോടതിയുടെ ഉത്തരവ് വരുന്നത്. പോലീസില്‍ പല തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്

Dec 20, 2024

ജീവിതകാലം മുഴുവന്‍ സമ്പാദിച്ച പണം നിഷേധിച്ചു; സൊസൈറ്റിക്കെതിരേ കുറിപ്പെഴുതി വ്യാപാരി മരിച്ച നിലയില്‍

കട്ടപ്പന: കട്ടപ്പനയില്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വ്യാപാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവിനെയാണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. കട്ടപ്പന പള്ളിക്കവലയില്‍ വെറൈറ്റി ലേഡീസ് സെന്റര്‍ നടത്തുകയായിരുന്നു സാബു. കട്ടപ്പന റൂറല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപത്തുക തിരികെ ലഭിക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്

Dec 17, 2024

നേമം സഹകരണ ബാങ്ക് തട്ടിപ്പ്: നിക്ഷേപ സർട്ടിഫിക്കറ്റുകളിൽ നമ്പരും ഒപ്പും ഇല്ല

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകളെത്തുടർന്ന് പ്രതിസന്ധിയിലായ നേമം സഹകരണ ബാങ്കിൽ നിന്ന് നിക്ഷേപകർക്ക് നൽകിയ സർട്ടിഫിക്കറ്റുകളിൽ നമ്പരും അധികൃതരുടെ ഒപ്പുമില്ല. അതുകൊണ്ടുതന്നെ സർട്ടിഫിക്കറ്റുകൾ ആകെ എത്ര അച്ചടിച്ചു എന്നതുസംബന്ധിച്ച് ബാങ്കിൽ കൃത്യമായ രേഖകൾ ഇല്ല

Dec 4, 2024

ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേടിൽ ഇ.ഡി. കേസെടുക്കണം; ഹൈക്കോടതിയുടെ നിര്‍ദ്ദേശം

കൊല്ലം: ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ കേസെടുക്കാന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‌(ഇ.ഡി.) ഹൈക്കോടതി നിര്‍ദ്ദേശം. ആരോപണവിധേയരുടെ സ്ഥാവര ജംഗമവസ്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു. ഇടമുളയ്ക്കല്‍ സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ പോലീസ് നല്‍കിയില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. ആരോപണവിധേയരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവെന്ന കാര്യത്തിലും സംശയമുള്ളതായി കോടതി നിരീക്ഷിച്ചു. കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരെ നടപടിയുണ്ടാവുമെന്നും സുപ്രീം കോടതിയില്‍ പോയി കാലുപിടിക്കേണ്ടിവരുമെന്നും കോടതി വിമര്‍ശിച്ചു

Nov 27, 2024

കോണ്‍ഗ്രസ് നേതൃത്വം ഭരിച്ച അങ്കമാലി തട്ടിപ്പ് കരുവന്നൂർ ശൈലിയിൽ, 97 കോടിയുടെ വായ്പകള്‍ വ്യാജം

കൊച്ചി: അങ്കമാലി അർബൻ സംഘം തട്ടിപ്പ് നടന്നത് കരുവന്നൂർ ശൈലിയിൽ. സംഘത്തിൽനിന്ന് നൽകിയിരിക്കുന്ന 120 കോടിയുടെ വായ്പകളിൽ 97 കോടിയുടേതും വ്യാജ വായ്പകളാണ്. കരുവന്നൂരിൽ സി.പി.എമ്മിനു സമാനമായി അങ്കമാലിയിൽ വർഷങ്ങളായി സംഘത്തിന്റെ ഭരണം െെകയാളിയിരുന്ന കോൺഗ്രസ് നേതൃത്വവും പ്രതിരോധത്തിലായിരിക്കുകയാണ്. എറണാകുളത്തെ പല രാഷ്ട്രീയ-വ്യവസായ പ്രമുഖർക്ക് വായ്പ അനുവദിച്ചിട്ടുണ്ട്. പലതിന്റെയും തിരിച്ചടവ് മുടങ്ങി. തട്ടിപ്പ് നടന്ന കാലത്ത് സംസ്ഥാന സഹകരണ വകുപ്പ് പുരസ്‌കാരം നൽകി ആദരിച്ച സംഘമാണിത്.നിലവിൽ സംഘത്തിന്റെ ഭരണച്ചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിക്ക് വായ്പ-സാമ്പത്തിക കണക്കുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഇ.ഡി. നോട്ടീസ് നൽകി

Nov 13, 2024

കോളിത്തട്ട് ബാങ്ക് തട്ടിപ്പ്:ശാഖകളിൽനിന്ന് മുഖ്യശാഖയിലേക്കയച്ച ലക്ഷങ്ങൾ കാണാനില്ല;രേഖകൾ നഷ്ടപ്പെട്ടു 

ഇരിട്ടി: കോളിത്തട്ട് സർവീസ് സഹകരണ ബാങ്കിന്റെ കോളിത്തട്ടിലെ മുഖ്യശാഖയിലേക്ക് പേരട്ട ശാഖയിൽനിന്ന് മൂന്നുതവണയായി അടച്ച ലക്ഷങ്ങൾ കാണാതായെന്ന് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്. ഇതടക്കം നിരവധി ക്രമക്കേടുകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സി.പി.എം. നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമതിയെ ക്രമക്കേടിന്റെ പേരിൽ കഴിഞ്ഞ ദിവസം ജില്ലാ സഹകരണസംഘം രജിസ്ട്രാർ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരുന്നു

Nov 12, 2024

കോടികളുടെ സാമ്പത്തിക ക്രമക്കേട്; CPM നിയന്ത്രണത്തിലുള്ള കോളിത്തട്ട് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

ഇരിട്ടി: കോടികളുടെ സാമ്പത്തിക ക്രമക്കേടും നിയമവിരുദ്ധ പ്രവർത്തനങ്ങളും അധികാര ദുർവിനിയോഗവും കണ്ടെത്തിയതിനെത്തുടർന്ന് സി.പി.എം. നിയന്ത്രണത്തിലുള്ള കോളിത്തട്ട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്‌ട്രാർ (ജനറൽ) പിരിച്ചുവിട്ടു. ഇരിട്ടി അസി. രജിസ്‌ട്രാർ ഓഫീസിലെ കോഒാപ്പറേറ്റീവ് ഇൻസ്പെക്ടർ ജയശ്രീയെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു

No comments:

Post a Comment