15 Nov 2024
ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കത്ത് വൈകിപ്പിച്ചു; പുറത്തുവിട്ടത് വോട്ടെടുപ്പിന് ശേഷം
ന്യൂഡല്‍ഹി: വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്ര തീരുമാനം പുറത്തുവിട്ടത് ഉപതിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തുനിന്ന ശേഷം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കുന്ന കത്ത് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസിന് കൈമാറിയത്. എന്നാല്‍ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി നവംബര്‍ പത്താണ്. ഇതോടെ വയനാട് ഉപതിരഞ്ഞെടുപ്പ് പോളിങ് കഴിയുന്നത് വരെ കത്ത് പുറത്തുവിടുന്നത് കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം
No comments:
Post a Comment