Friday, November 8, 2024

ജസ്റ്റിസ് ചന്ദ്രചൂഡ്

 08 Nov 2024

കണ്ണിറുക്കല്‍, ശബരിമല, ഹാദിയ കേസ്; കേരളവുമായി ബന്ധപ്പെട്ട ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധികള്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് ഞാറാഴ്ച്ച വിരമിക്കുന്ന ഡി വൈ ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയെന്ന നിലയില്‍ കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ കേരളവും, വിവിധ മേഖലകളുമായി ബന്ധപ്പെട്ട് സുപ്രധാനമായ 40- ഓളം വിധികളാണ് പ്രസ്താവിച്ചിട്ടുള്ളത്. അതില്‍ ചിലത് ചരിത്ര വിധികള്‍ കൂടിയാണ്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ജസ്റ്റിസ് ചന്ദ്രചൂഡ് ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ചുകള്‍ പുറപ്പടിവിച്ച കേരളവുമായി ബന്ധപ്പെട്ട വിധികളില്‍ ദൃശ്യ, പത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ തലകെട്ടില്‍ ഇടം പിടിച്ച പതിനാലെണ്ണത്തെ സംബന്ധിച്ച് മാതൃഭൂമി ന്യൂസ് ഡല്‍ഹി ബ്യുറോ സ്പെഷ്യല്‍ കറസ്‌പോണ്ടന്റ് ഡോ. ബി. ബാലഗോപാല്‍ വിശദീകരിക്കുന്നു

ശബരിമലയില്‍ യുവതികളുടെ പ്രവേശനം ആകാം

നിയമസഭാ കയ്യാങ്കളി നടത്തിയവര്‍ വിചാരണ നേരിടണം

ജീവത പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ സമൂഹത്തിന് പങ്കില്ല

ചാര കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണം. ഗൂഢാലോചന അന്വേഷിക്കണം

അരികൊമ്പനെ കൂട്ടിലടയ്ക്കുന്നത് തടഞ്ഞു

പ്രിയ വാര്യറുടെ കണ്ണിറുക്കല്‍ മതനിന്ദയല്ല

പുനര്‍നിയമനം റദ്ദാക്കി ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഇറക്കി

മാധ്യമങ്ങള്‍ക്കുമേല്‍ സര്‍ക്കാരുകളുടെ അനാവശ്യ നിയന്ത്രണങ്ങള്‍ പാടില്ല. മീഡിയ വണ്‍ വിലക്ക് നീക്കി

ഇടവകാംഗത്തിനു പള്ളി സെമിത്തേരിയില്‍ സംസ്‌കാരത്തിനുള്ള അവകാശം ഉറപ്പാക്കല്‍

നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ ചിലതില്‍ ഗവര്‍ണര്‍ ഒപ്പിട്ടത് ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ

രണ്ടാമൂഴം കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എം.ടിക്കായിരിക്കും പൂര്‍ണ അവകാശം

സര്‍ക്കാരിന്റെ കണക്ക് പുസ്തകത്തില്‍ അല്ല, ഇരകളുടെ കൈകളിലാണ് നഷ്ടപരിഹാര തുക എത്തേണ്ടത്

ജില്ലാ ജഡ്ജി നിയമനം ചട്ടവിരുദ്ധം എങ്കിലും, നിയമനം ലഭിച്ചവരെ സംരക്ഷിച്ച് ഉത്തരവിറക്കി

മുത്തലാഖില്‍ രജിസ്റ്റര്‍ ചെയ്യുന്ന ക്രിമിനല്‍ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കാനാകില്ല


No comments:

Post a Comment