Monday, November 4, 2024

മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്

Jan 10, 2025

പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 120 ദിവസത്തേക്ക് നീട്ടി; ഗോപാലകൃഷ്ണനെ തിരിച്ചെടുത്തു, പുതിയ ചുമതലനല്‍കും

തിരുവനന്തപുരം: മതം അടിസ്ഥാനമാക്കി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണം നേരിട്ട വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷയായ അവലോകന സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് നടപടി. ഗോപാലകൃഷ്ണന്റെ വിശദീകരണം അച്ചടക്ക പുനഃപരിശോധന സമിതി അംഗീകരിച്ചു. സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. കെ.ഗോപാലകൃഷ്ണന് പുതിയ ചുമതല നൽകും

Nov 21, 2024

മതാടിസ്ഥാനത്തിൽ വാട്സ്ആപ് ഗ്രൂപ്പ്: കെ.ഗോപാലകൃഷ്ണനെതിരെ പ്രാഥമിക അന്വേഷണം

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപികരിച്ചതില്‍ കെ.ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ പ്രാഥമിക അന്വേഷണം. തിരുവനന്തപുരം സിറ്റി നര്‍ക്കോട്ടിക് സെല്‍ എസിപിയാണ് അന്വേഷണോദ്യോഗസ്ഥന്‍

Nov 21, 2024

മതാടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ്: കെ. ഗോപാലകൃഷ്ണന്റെപേരിൽ കേസെടുക്കാൻ നിയമോപദേശം

തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ നടപടിയിൽ വ്യവസായവകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെതിരേ കേസെടുക്കാൻ പോലീസിന് നിയമോപദേശം. മതപരമായ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചതിന് കേസെടുക്കാമെന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ നൽകിയിട്ടുള്ള നിയമോപദേശം

Nov 12, 2024

മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ് ഗ്രൂപ്പ് വിവാദം: കെ. ഗോപാലകൃഷ്ണനെതിരേ കേസെടുത്തേക്കില്ല

തിരുവനന്തപുരം: മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വിവാദത്തില്‍ കെ.ഗോപാലകൃഷ്ണനെതിരേ കേസെടുത്തേക്കില്ല. നിലവിലെ അന്വേഷണം അവസാനിച്ചു. അതേസമയം മതാടിസ്ഥാനത്തില്‍ ഗ്രൂപ്പ് ഉണ്ടാക്കിയതും അത് ഡിലീറ്റ് ചെയ്തതും അതിനെ മറികടക്കാന്‍ മറ്റൊരു മതത്തിന്റെ ഗ്രൂപ്പ് ഉണ്ടാക്കിയതും കെ. ഗോപാലകൃഷണന്‍ തന്നെയാണെന്ന് തെളിയുകയും ചെയ്തു

Nov 12, 2024

ഐ.എ.എസ് ഉദ്യോ​ഗസ്ഥർക്കെതിരേ നടപടി; എൻ. പ്രശാന്തിനും കെ. ഗോപാലകൃഷ്‌ണനും സസ്പെൻഷൻ

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്‌ണനും കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനും സസ്പെൻഷൻ. ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി മതാടിസ്ഥാനത്തില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണമാണ്‌ ഗോപാലകൃഷ്‌ണൻ നേരിടുന്നത്‌. സമൂഹ മാധ്യമങ്ങളിലൂടെ അഡീഷണൽ ചീഫ്‌ സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ വ്യക്തിപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് പ്രശാന്തിനെതിരേ നടപടി

8 Nov, 2024

മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ്; ഫോണ്‍ ഹാക്ക് ചെയ്തതായി കണ്ടെത്താനായില്ല-അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം: മതാടിസ്ഥാനത്തിലെ വാട്‌സാപ്പ് ഗ്രൂപ്പ് സംഭവത്തിൽ കുഴപ്പത്തിലായി വ്യവസായ-വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലുള്ള വാട്ട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കിയത് കെ.​ഗോപാലകൃഷ്ണന്റെ ഫോണുകൾ ഹാക്ക് ചെയ്താണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ ഫോണുകൾ ഫോർമാറ്റ് ചെയ്തെന്നും സിറ്റി പോലീസ് കമ്മീഷണർ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. ​വിവാദമായ ​ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതിനാൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് മെറ്റ നേരത്തേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു

Nov 6, 2024

IAS വാട്സാപ്പ് ​ഗ്രൂപ്പ്: ​ഫോൺ കൈമാറിയത് റീസെറ്റ് ചെയ്തശേഷം, ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് പോലീസ്

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വഴിത്തിരിവ്. ഐ.എസ്.എസ്. ഉദ്യോഗസ്ഥന്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഗോപാലകൃഷ്ണന്‍ ഫോണ്‍ റീസെറ്റ് ചെയ്തതിന് ശേഷമാണ് പോലീസിന് കൈമാറിയത്

Nov 5, 2024

മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ്; കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ മൊഴിയെടുത്തു. ഡി.സി.പി. ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്. മാധ്യമങ്ങളോട് നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഗോപാലകൃഷ്ണന്‍ പോലീസിനോടും ആവര്‍ത്തിച്ചതെന്നാണ് വിവരം. ഫോണിന്റെ ഫോറന്‍സിക് പരിശോധന ഫലം വന്നതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.

Nov 8, 2024

മിന്നി മറഞ്ഞ് ‘മല്ലു ഹിന്ദു ഓഫീസേഴ്സ്’; വാട്​സാപ്പ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: ഹിന്ദുക്കളായ ഐ.എ.എസ് ഉദ്യോ​ഗസ്ഥരുടെ വാട്സാപ്പ് ​ഗ്രൂപ്പുണ്ടാക്കി ഉദ്യോഗസ്ഥൻ. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലാണ് കെ.​ഗോപാലകൃഷ്ണൻ ഐ.എ.എസ് അഡ്മിൻ ആയി ​ഗ്രൂപ്പുണ്ടാക്കിയത്. സംഭവം വിവാദമായതോടെ ​ഗ്രൂപ്പ് അപ്രത്യക്ഷമായി

Nov 4, 2024

മതാടിസ്ഥാനത്തില്‍ ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ്; അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച രാവിലെ നല്‍കിയ പരാതിയില്‍ സിറ്റി സൈബര്‍ സെല്‍ പരിശോധന നടത്തും

Nov 4, 2024

മതത്തിന്റെ അടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പ്: വിഷയം പരിശോധിക്കുമെന്ന് മന്ത്രി

ന്യൂഡല്‍ഹി: ഹിന്ദുക്കളായ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ പരിശോധന നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. വിഷയം ഗൗരവമുള്ളതാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു

Nov 4, 2024

‘Mallu Hindu Officers’ in Kerala’s IAS raises saffron scare

THIRUVANANTHAPURAM: It was akin to a Diwali surprise several IAS officers belonging to the Kerala cadre got “added” to a new WhatsApp group on Oct 31, labelled ‘Mallu Hindu Officers.

Nov 3, 2024

Mallu Hindu Officers'; WhatsApp group for IAS officers in Kerala creates controversy

THIRUVANANTHAPURAM: A controversy has erupted over the creation of a WhatsApp group of Hindu IAS officers in Kerala. The WhatsApp group involved in the controversy had Industries Department Director K Gopalakrishnan IAS as admin. The group was deleted within hours. Gopalakrishnan told the media that his phone was hacked and he has lodged a complaint with the cyber police.



No comments:

Post a Comment