Saturday, November 2, 2024

കൊടകര കുഴൽപ്പണം

Jan 27, 2025

കൊടകര കവര്‍ച്ച കേസില്‍ ഇ.ഡി അന്വേഷണം അവസാനിപ്പിച്ചു, പണത്തിന്റെ ഉറവിടം തേടിയില്ല

കൊച്ചി: കൊടകര കവര്‍ച്ചാക്കേസില്‍ ഇ.ഡി അന്വേഷണം പൂര്‍ത്തിയായി. ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. ക്രൈം ബ്രാഞ്ച് തയ്യാറാക്കിയ കുറ്റപത്രത്തിലെ പ്രതികളാവും ഇ.ഡി കുറ്റപത്രത്തിലും ഉണ്ടാവുക. കൊടകരയില്‍ കവര്‍ച്ച ചെയ്തത് ബിജെപിക്ക് വേണ്ടി കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ഫണ്ട് ആണെന്നായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ ഇ.ഡിയുടെ അന്വേഷണം കവര്‍ച്ച കഴിഞ്ഞുള്ള ഇടപാടിലേക്ക് മാത്രം ചുരുങ്ങിയെന്നും പണത്തിന്റെ ഉറവിടത്തെ സംബന്ധിച്ച അന്വേഷണം നടന്നില്ലെന്നും ഗുരുതര ആരോപണമുയരുന്നുണ്ട്

Dec 2, 2024

ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപ ബി.ജെ.പി. ഓഫീസിലെത്തി; ഗുരുതര വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. നേതാക്കളെ പ്രതിസന്ധിയിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബി.ജെ.പി. ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ്. ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപയാണ് ആദ്യം തൃശ്ശൂരില്‍ എത്തിയതെന്നും ഇതില്‍ മൂന്ന് ചാക്കുകള്‍ ഉടന്‍തന്നെ ഇവിടെനിന്നും മാറ്റിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് ആരാണ് കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നും അന്വേഷിക്കണമെന്നും കൊടുത്തുവിട്ട ആളുകള്‍ ഇത് വെളിപ്പെടുത്തണമെന്നും തിരുര്‍ സതീഷ് ആവശ്യപ്പെട്ടു

Nov 29, 2024

കൊടകര കുഴൽപ്പണക്കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

ഇരിങ്ങാലക്കുട: കൊടകര കള്ളപ്പണക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് അന്വേഷണസംഘം കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കോടതി ഉത്തരവ്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി അന്വേഷണ സംഘത്തലവനായ ഡി.വൈ.എസ്.പി വി.കെ രാജു പബ്ലിക് പ്രോസിക്യൂട്ടർ എം.കെ. ഉണ്ണികൃഷ്ണൻ വഴി കോടതിയെ സമീപിച്ചത്. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ആറ് ചാക്കുകളിലാക്കിയായിരുന്നു കൊണ്ടുവന്നിരുന്നത്. കേസിലെ മുഖ്യസാക്ഷിയായ ധര്‍മരാജനാണ് പണം കൊണ്ടുവന്നത് തുടങ്ങിയ വെളിപ്പെടുത്തലുകളായിരുന്നു വന്നത്

Nov 14, 2024

കൊടകര കുഴല്‍പ്പണക്കേസ്: ഇഡിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ഇന്‍കം ടാക്‌സിനും നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിലെ അന്വേഷണ പുരോഗതി അറിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റിന് പുറമേ ആദായനികുതി വിഭാഗത്തിനും തിരഞ്ഞെടുപ്പ് കമ്മിഷനും കോടതി നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദ്ദേശം

Nov 14, 2024

കൊടകര കുഴൽപ്പണക്കേസ് ഹൈക്കോടതിയില്‍; ഹർജി നൽകിയത് കേസിലെ സാക്ഷി

കൊച്ചി: കൊടകര കുഴല്‍പ്പണക്കേസ് ഹൈക്കോടതിയില്‍. കേസില്‍ ഇ.ഡി. അന്വേഷണം പൂര്‍ത്തിയാകത്തതിനെതിരെയാണ് ഹര്‍ജി. കൊടകര കേസിലെ സാക്ഷിയായ സന്തോഷാണ് ഹര്‍ജി നല്‍കിയത്. കേസ് ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്

Nov 4, 2024

കൊടകര കുഴൽപ്പണക്കേസിൽ ഉടൻ തുടരന്വേഷണം, ഇ.ഡിക്ക് വീണ്ടും കത്ത് നൽകിയേക്കും

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം ഉടനാരംഭിക്കും. നേരത്തേ കേസന്വേഷിച്ച എ.സി.പി വി.കെ. രാജുവിനാണ് അന്വേഷണച്ചുമതല. ഇതുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട കോടതിയുടെ അനുമതി തേടാൻ റിപ്പോർട്ട് സമർപ്പിക്കും. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്നതിൽ പരിമിതികളുണ്ടെന്നും റിപ്പോർട്ടുണ്ട്

Nov 4, 2024

കൊടകര കുഴൽപ്പണക്കേസ്: 'സുരേന്ദ്രന്‍ സുഹൃത്ത്, അമിത് ഷായെക്കാണാന്‍ കൂടെപ്പോയി'; ധര്‍മരാജന്റെ മൊഴി 

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ അടുത്ത സുഹൃത്തെന്ന് കൊടകര കുഴല്‍പ്പണക്കേസിലെ പ്രതി ധര്‍മരാജന്‍. ബിജെപി സംസ്ഥാന നേതാക്കളുടെ നിർദേശപ്രകാരമാണ് താൻ ബെംഗളൂരുവിൽ നിന്ന് പണം എത്തിച്ചതെന്നും അമിത് ഷായെ കാണാൻ സുരേന്ദ്രന്റെ കൂടെ പോയിട്ടുണ്ടെന്നും ധർമ്മരാജൻ മുൻ അന്വേഷണ സംഘത്തിന് മുൻപാകെ നൽകിയ മൊഴിയിൽ പറയുന്നതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടുചെയ്തു

2 Nov 2024

കൊടകര കുഴൽപ്പണം: BJPക്കായി കേരളത്തിലെത്തിച്ചത് 41.4 കോടിയെന്ന് പോലീസ് അറിയിച്ചു, കേന്ദ്രം അവ​ഗണിച്ചു

തൃശ്ശൂർ: 2021-ലെ നിമയസഭാ തിരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി.ക്കായി കേരളത്തിലെത്തിച്ച് വിതരണംചെയ്തത് 41.4 കോടിയാണെന്ന കേരള പോലീസിന്റെ റിപ്പോർട്ടിന് കേന്ദ്രതലത്തിൽ പൂർണ അവഗണന. കേരള പോലീസ് മേധാവി 2022 ജൂണിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ഇ.ഡി., ആദായനികുതിവകുപ്പ്, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയ്ക്ക് റിപ്പോർട്ട് അയച്ചത്. രണ്ടരവർഷമായിട്ടും ഒരു നടപടിയുമുണ്ടായില്ല


No comments:

Post a Comment