24-Aug-2025
'പുസ്തകങ്ങൾക്കപ്പുറം നോക്കണം, ഹനുമാനാണ് ആദ്യമായി ബഹിരാകാശത്തേക്ക് പോയത്';കുട്ടികളോട് അനുരാഗ് ഠാക്കൂർ
ഷിംല: ഹനുമാന്‍ ആണ് ആദ്യം ബഹിരാകാശത്തേക്ക് യാത്ര ചെയ്തതെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂര്‍. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഹിമാചല്‍ പ്രദേശില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ച് വിദ്യാര്‍ഥികളോടായിരുന്നു ഠാക്കൂറിന്റെ പരാമര്‍ശം
06-Aug-2025
ഗംഗയിലെ വെള്ളപ്പൊക്കം അനുഗ്രഹമെന്ന് യുപി മന്ത്രി; ഇവിടെ താമസിച്ച് അനുഗ്രഹം വാങ്ങിക്കൂ എന്ന് വയോധിക
ലഖ്‌നൗ: ഗംഗാനദിയിലെ ജലനിരപ്പുയര്‍ന്ന് വെള്ളപ്പൊക്കമുണ്ടാകുന്നത് പുണ്യനദിയില്‍നിന്നുള്ള അനുഗ്രഹമാണെന്ന് യുപി മന്ത്രി. ഉത്തര്‍പ്രദേശിലെ ഫിഷറീസ് മന്ത്രിയായ സഞ്ജയ് നിഷാദാണ് വിവാദപരാമര്‍ശം നടത്തിയത്. അതേസമയം, വെള്ളപ്പൊക്കം അനുഗ്രഹമാണെങ്കില്‍ മന്ത്രിയും ഉദ്യോഗസ്ഥരും ഗ്രാമത്തില്‍ വന്ന് താമസിക്കണമെന്ന് വയോധികയുടെ മറുപടി
04-Aug-2025
സി. സദാനന്ദൻ വധശ്രമക്കേസ് പ്രതികൾ കോടതിയിൽ കീഴടങ്ങി: യാത്രയയയ്ക്കാൻ കെ.കെ. ശൈലജയും
കണ്ണൂർ: ആർഎസ്എസ് നേതാവ് സി. സദാനന്ദനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. സിപിഎം പ്രവർത്തകരായ എട്ടു പ്രതികളാണ് കോടതിയിൽ കീഴടങ്ങി. സിപിഎം പ്രവർത്തകരായ എട്ടു പ്രതികളാണ് കോടതിയിൽ കീഴടങ്ങിയത്. കെ.കെ. ശൈലജ എംഎൽഎ അടക്കമുള്ളവരെത്തി പ്രതികൾക്ക് യാത്രയയപ്പ് നൽകുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു
03 Aug 2025
മുഖ്യമന്ത്രി ശ്രീകൃഷ്ണനോട് പ്രാർഥിക്കുമ്പോൾ കനത്തമഴപെയ്യും', വെള്ളക്കെട്ടിന് BJP മന്ത്രിയുടെ മറുപടി
ജയ്പുര്‍: ജില്ലയിലെ വെള്ളക്കെട്ടിനേക്കുറിച്ചും മലിനജലം വീടുകളിലും കൃഷിയിടങ്ങളിലും കയറുന്നതിനേക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് വിചിത്രമറുപടിയുമായി രാജസ്ഥാന്‍ മന്ത്രി കെ.കെ. വിഷ്‌ണോയി. മുഖ്യമന്ത്രി ഭഗവാന്‍ ശ്രീകൃഷ്ണനോട് പ്രാര്‍ഥിക്കുമ്പോഴെല്ലാം കനത്തമഴ പെയ്യുമെന്നും മഴ കുറയാന്‍ അദ്ദേഹം ഇന്ദ്രദേവനോടു പ്രാര്‍ഥിക്കാന്‍ നിര്‍ബന്ധിതനാകുമെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ബാര്‍മര്‍ ജില്ലയിലെ ബലോത്ര മേഖല നേരിടുന്ന ദുരവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ബിജെപി സര്‍ക്കാരിലെ വ്യവസായ-വാണിജ്യവകുപ്പുസഹമന്ത്രിയായ വിഷ്‌ണോയിയുടെ പ്രതികരണം
10 Feb 2025
'ത്രിവേണി സംഗമത്തിലെ ജലം കുടിക്കാന്‍ കഴിയുന്നത്ര ശുദ്ധം'; CPCB റിപ്പോര്‍ട്ടിനെതിരെ യോഗി ആദിത്യനാഥ്
ലഖ്‌നൗ: ഗംഗാദിയില്‍ പലയിടത്തും മനുഷ്യവിസര്‍ജ്യത്തില്‍ കാണപ്പെടുന്ന കോളിഫോം ബാക്ടീരിയ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നുവെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (CPCB) റിപ്പോര്‍ട്ടിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധര്‍മ്മത്തിനും ഗംഗാ മാതാവിനും ഇന്ത്യയ്ക്കും കുംഭമേളയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് കുംഭമേളയില്‍ പുണ്യസ്‌നാനം നടത്തിയ കോടിക്കണക്കിന് പേരുടെ വിശ്വാസം വെച്ച് കളിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ത്രിവേണി സംഗമത്തിലെ വെള്ളം പുണ്യസ്‌നാനത്തിന് മാത്രമല്ല, കുടിക്കാന്‍ പോലും കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു
Jan 27, 2025
പാർട്ടിക്ക് വീഴ്ചയില്ല, കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിനെ അഭിനന്ദിച്ച് സിപിഎം ജില്ലാ സമ്മേളനം
കൊച്ചി: കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിനെ അഭിനന്ദിച്ച് സിപിഎം എറണാകുളം ജില്ലാ സമ്മേളനം. പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ലെന്ന നിലപാടിന് സമ്മേളനത്തില്‍ അംഗീകാരം നല്‍കി. പാര്‍ട്ടിക്ക് വീഴ്ചയുണ്ടായിട്ടില്ല എന്ന നിലപാടിനും അംഗീകാരം നല്‍കി
Jan 23, 2025
കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ്; ജാമ്യം ലഭിച്ച CPM പ്രവര്‍ത്തകര്‍ക്ക് മാലയിട്ട് സ്വീകരണം
കൊച്ചി: കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ജാമ്യം ലഭിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്ക് സ്വീകരണം. പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളികളോടെ ചുവപ്പ് മാലയിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്
Jan 8, 2025
'മനുഷ്യത്വപരമായ സന്ദര്‍ശനം'; പെരിയ കേസിലെ പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് PP ദിവ്യയും PK ശ്രീമതിയും
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പ്രതികളെ ജയിലിലെത്തി സന്ദര്‍ശിച്ച് സി.പി.എം. നേതാക്കളായ പി.പി. ദിവ്യയും പി.കെ. ശ്രീമതിയും. ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്തതിന് പിന്നാലെയാണ് ഇരുവരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി പ്രതികളെ സന്ദര്‍ശിച്ചത്. നാല് പ്രതികളും അല്‍പ്പസമയത്തിനകം ജയിലില്‍ നിന്ന് പുറത്തിറങ്ങും
Jan 6, 2025
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വീടുകളിലെത്തി CPM ജില്ലാ സെക്രട്ടറിയും നേതാക്കളും ആശ്വസിപ്പിച്ചു
കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊലയുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആവർത്തിക്കുന്നതിനിടെ സി.പി.എം.ജില്ലാ നേതാക്കൾ കൂട്ടത്തോടെ ശിക്ഷിക്കപ്പെട്ടവരുടെ വീടുകളിലെത്തി. ഞായറാഴ്ച രാവിലെ തുടങ്ങിയ സന്ദർശനം രാത്രിയോളം നീണ്ടു. ജയിലിലായ 14 പ്രതികളുടെയും വീടുകളിലെത്തി പാർട്ടി കൂടെയുണ്ടെന്നു പറഞ്ഞ് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു
Dec 21, 2024
ഇലക്ട്രോണിക് രേഖകളുടെ പൊതുപരിശോധന തടയാന്‍ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്ത് കേന്ദ്രം; വിവാദം
ന്യൂഡല്‍ഹി: സിസിടിവി ക്യാമറകള്‍, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ഇലക്ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ പരിശോധിക്കുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. രേഖകളുടെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി
Dec 19, 2024
അമിത്ഷായുടെ പ്രസംഗം പങ്കുവെച്ച കോണ്‍ഗ്രസുകാർക്ക് X-ന്റെ നോട്ടീസ്; നിർദേശം ആഭ്യന്തരവകുപ്പിന്റേത്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസംഗ വീഡിയോ ക്ലിപ്പുകള്‍ പങ്കുവെച്ചതിന് കോണ്‍ഗ്രസ് പാര്‍ട്ടിക്കും ചില പാര്‍ട്ടി നേതാക്കള്‍ക്കും സാമൂഹിക മാധ്യമമായ എക്‌സ് നോട്ടീസ് അയച്ചു. പോസ്റ്റുകള്‍ നീക്കാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് നിര്‍ദേശം ലഭിച്ചതിനെത്തുടര്‍ന്നുള്ള നടപടിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എക്‌സ് അയച്ച നോട്ടീസിലുണ്ട്
Dec 5, 2024
വഞ്ചിയൂരില്‍ റോഡടച്ച് സി.പി.എം. ഏരിയ സമ്മേളന വേദി; ഉദ്ഘാടകന്‍ എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ തിരക്കേറിയ സമയത്ത് പൊതുവഴി മുടക്കി സി.പി.എമ്മിന്റെ ഏരിയ സമ്മേളനം. തിരുവനന്തപുരം വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് സി.പി.എം. പാളയം ഏരിയ സമ്മേളനത്തിന് വേദിയൊരുക്കിയിരിക്കുന്നത്. പാതയൊരങ്ങളില്‍ പോലും ഗതാഗതം തടസ്സപ്പെടുന്ന സമ്മേളനങ്ങള്‍ നടത്താന്‍ പാടില്ലെന്ന കോടതി വിധി നിലനില്‍ക്കെയാണ് ഏരിയ സമ്മേളനത്തിനായി വഴി അടച്ചിരിക്കുന്നത്
Dec 4, 2024
അസമില്‍ പൊതുവിടങ്ങളില്‍ ബീഫ് കഴിക്കുന്നതും വിളമ്പുന്നതും നിരോധിച്ചു
ന്യൂഡല്‍ഹി: അസമില്‍ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പൊതുപരിപാടികളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിച്ചു. അസം മന്ത്രിസഭയുടെ നിര്‍ണായക തീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ബുധനാഴ്ച പ്രഖ്യാപിച്ചു
Dec 3, 2024
പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളി
തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സര്‍ക്കാര്‍ എഴുതിതള്ളി. കെ.എസ്.ഇ.ബി സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്ന വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കി നല്‍കിയതിന്റെ ഭാഗമായാണ് പൊതുമേഖലാ സ്ഥാപനകുടിശ്ശിക ഒഴിവാക്കിയത്. ദീര്‍ഘകാലം വൈദ്യുതി ബില്‍ കുടിശ്ശികയായതോടെ പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന ഭീമമായ ബാധ്യതയാണ് ഇതോടെ ഒഴിവായത്. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി കുടിശ്ശിക എഴുതിത്തള്ളിയതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു
Dec 01, 2024
ഒരു കുടുംബത്തില്‍ മൂന്ന് കുട്ടികള്‍ വേണം, ജനസംഖ്യ കുറയുന്നത് വംശനാശത്തിന്റെ ലക്ഷണം-മോഹന്‍ ഭാഗവത്
നാഗ്പുര്‍: ജനസംഖ്യാ നിയന്ത്രണത്തിനെതിരെ കടുത്ത പ്രതികരണവുമായി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. ഒരു സമൂഹത്തിന്റെ നിലനില്‍പ്പിന് ജനസംഖ്യ സ്ഥിരത അനിവാര്യമാണെന്നും ഒരു കുടുംബത്തില്‍ കുറഞ്ഞത് മൂന്ന് കുട്ടികള്‍ എങ്കിലും ഉണ്ടായിരിക്കണമെന്നുമാണ് മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തിരിക്കുന്നത്
Nov 29, 2024
വര്‍ഗീയപരാമര്‍ശം; സുരേഷ്‌ഗോപിക്കും ഗോപാലകൃഷ്ണനും എതിരെയുള്ള കേസ് അന്വേഷണമില്ലാതെ അവസാനിപ്പിച്ചു
കമ്പളക്കാട്: മുനമ്പം വിഷയത്തില്‍ വര്‍ഗീയപരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്റെയുംപേരിലുള്ള കേസ് അന്വേഷണം നടത്താതെ കമ്പളക്കാട് പോലീസ് അവസാനിപ്പിച്ചു
Nov 20, 2024
'അത് വെറും ഉറക്കമായിരുന്നില്ല'; കുംഭകര്‍ണന്‍ 'ടെക്‌നോക്രാറ്റ്' എന്ന് യുപി ഗവര്‍ണര്‍ ആനന്ദിബെന്‍
ലക്‌നൗ: രാക്ഷസരാജാവായ രാവണന്റെ സഹോദരനും ദീര്‍ഘനാളത്തെ ഉറക്കത്തിന് പേരുകേട്ടയാളുമായിരുന്ന കുംഭകര്‍ണ്ണന്‍ യഥാര്‍ത്ഥത്തില്‍ ഒരു സാങ്കേതിക വിദഗ്ദ്ധനായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. 'ഉറക്കം' എന്ന് വിളിക്കപ്പെടുന്ന സമയത്ത് തന്റെ പരീക്ഷണശാലയില്‍ യന്ത്രങ്ങള്‍ വികസിപ്പിക്കാന്‍ സമയം ചെലവഴിക്കുകയായിരുന്നുവെന്നും ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു കോളേജില്‍ നടന്ന ബിരുദദാന ചടങ്ങില്‍ സംസാരിക്കവേയാണ് ഗവര്‍ണറുടെ അഭിപ്രായപ്രകടനം
Nov 19, 2024
ബിജെപി ദേശീയ നേതാവുള്ള ഹോട്ടലില്‍ നിന്ന് കിട്ടിയത് 9.93ലക്ഷം; 5കോടി ഉണ്ടായിരുന്നുവെന്ന് പ്രതിപക്ഷം
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയെ പണവുമായി പിടികൂടിയ സംഭവത്തിലെ വിവാദങ്ങള്‍ തുടരുന്നു. താവ്‌ഡെയെ തടഞ്ഞുവെച്ച ഹോട്ടലില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപയും ചില രേഖകളും കണ്ടെത്തിയതായി പല്‍ഖാര്‍ ജില്ല ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ പിടികൂടുമ്പോള്‍ താവ്‌ഡെയുടെ പക്കല്‍ അഞ്ച് കോടി രൂപയുണ്ടായിരുന്നുവെന്നാണ് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്
Nov 19, 2024
അഞ്ച് കോടിയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ പിടികൂടി; മഹാരാഷ്ട്രയില്‍ നാടകീയ സംഭവങ്ങള്‍
മുംബൈ: നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയില്‍ നാടകീയ സംഭവവികാസങ്ങള്‍. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ മന്ത്രിയുമായ വിനോദ് താവ്‌ഡെയെ അഞ്ച് കോടി രൂപയുമായി പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി. പല്‍ഖാര്‍ ജില്ലയിലെ വിരാറിലെ ഹോട്ടലില്‍ വെച്ച് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ബി.ജെ.പിയുടെ ദേശീയ നേതാവിനെ പിടികൂടിയത്. ഹോട്ടലില്‍ ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി
Nov 18, 2024
അസംബ്ലിക്കെത്താന്‍ വൈകി; ആന്ധ്രയില്‍ 18 വിദ്യാര്‍ഥിനികളുടെ മുടിമുറിച്ച് അധ്യാപിക
അല്ലൂരി സീതാരാമരാജു (ആന്ധ്രപ്രദേശ്): സ്‌കൂള്‍ അസംബ്ലിയില്‍ വൈകിയെത്തിയതിന് 18 വിദ്യാര്‍ഥിനികളുടെ മുടി മുറിച്ച അധ്യാപികയുടെ നടപടി വിവാദത്തില്‍. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലെ റസിഡന്‍ഷ്യല്‍ ഗേള്‍സ് സെക്കന്‍ഡറി സ്‌കൂളായ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലാണ് സംഭവം. സായി പ്രസന്ന എന്ന അധ്യാപികയാണ് വിദ്യാര്‍ഥിനികളുടെ മുടി മുറിച്ചത്
Nov 16, 2024
ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച 1400 പുരാവസ്തുക്കൾ തിരികെ നൽകി അമേരിക്ക, അപൂർവ ശിലകളടക്കം രാജ്യത്തേക്ക്
ന്യൂഡൽഹി: ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്ന് മോഷ്ടിച്ച് അമേരിക്കയിലേക്ക് കടത്തിയ 1400 പുരാവസ്തുക്കൾ തിരികെ നൽകിയതായി റിപ്പോർട്ട്. 10 ദശലക്ഷം ഡോളർ (84.47 കോടി രൂപ) വിലവരുന്ന വസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോണി ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും, ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കൾ അമേരിക്ക തിരികെ നൽകിയതായി വ്യക്തമാക്കുന്നു
Nov 16, 2024
ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വൻ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോൺഗ്രസ് നേതാക്കളൊരുക്കിയത്
Nov 11, 2024
'ഗോവയില്‍ സഞ്ചാരികള്‍ കുറയുന്നു'; കണക്ക് നിരത്തിയ ആള്‍ക്കെതിരെ കേസ്, മുഖ്യമന്ത്രിക്ക് തുറന്ന കത്ത്
ഗോവയിലെ സഞ്ചാരികളുടെ എണ്ണം കുറയുന്നെന്ന് അവകാശപ്പെടുന്ന കണക്കുകള്‍ പങ്കുവെച്ചതിന് കേസെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് തുറന്ന കത്തെഴുതി രാമാനുജ് മുഖര്‍ജി. വിവാദമായ തന്റെ എക്‌സ് കുറിപ്പിനെ ന്യായീകരിച്ച രാമാനുജ്, ഗോവയിൽ തങ്ങൾ വഞ്ചിക്കപ്പെട്ടതായാണ് സഞ്ചാരികൾക്ക് അനുഭവപ്പെടുന്നതെന്നും അവകാശപ്പെട്ടു. താന്‍ ഉന്നയിച്ച കാര്യം പുതിയതല്ലെന്നും കഴിഞ്ഞ ക്രിസ്മസ്- പുതുവര്‍ഷ സീസണിലെ കണക്കുകള്‍ ചൂണ്ടി സഞ്ചാരികള്‍ കുറവാണെന്ന് സര്‍ക്കാര്‍ അധികൃതര്‍ തന്നെ അഭിപ്രായപ്പെട്ടതായും കത്തില്‍ പറയുന്നു