Monday, October 28, 2024

തൃശൂര്‍ പൂരം സുരേഷ് ഗോപി

2 Nov 2024

ഗുണ്ടകൾ അക്രമിച്ചുവെങ്കിൽ എന്തുകൊണ്ട് സുരേഷ് ഗോപി പരാതി നൽകിയില്ല, അന്വേഷിക്കണം- സുനിൽകുമാർ

തൃശ്ശൂർ: തൃശ്ശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് ആവർത്തിച്ച് വിഎസ് സുനിൽ കുമാർ. വിഷയത്തിൽ എല്ലാവരുടേയും മൊഴി രേഖപ്പെടുത്തണമെന്നും സമഗ്ര അന്വേഷണമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ആരോപിച്ച ഗുണ്ടാ ആക്രമണത്തെപ്പറ്റിയും പോലീസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു


31 Oct 2024

പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെ; CBI-യെ വിളിക്കാന്‍ ചങ്കൂറ്റമുണ്ടോ ? - സുരേഷ് ഗോപി

തൃശ്ശൂര്‍: പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. കാലിന് സുഖമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലന്‍സില്‍ എത്തിയത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ടതിന് പിന്നാലെ സുരേഷ്‌ഗോപി ആംബുലന്‍സില്‍ വന്നിറങ്ങിയത് വിവാദമായിരുന്നു. പിന്നാലെ, താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയത് മായക്കാഴ്ച എന്നായിരുന്നു സുരേഷ്‌ഗോപി നേരത്തെ പറഞ്

28 Oct 2024

ആംബുലന്‍സില്‍ വന്നിട്ടില്ലെന്ന് സുരേഷ് ഗോപി, വന്നെന്ന് ജില്ലാ അധ്യക്ഷൻ; പൂരവിവാദം കൂടുതൽ കലങ്ങുന്നു

കോഴിക്കോട്: പൂരം അലങ്കോലപ്പെട്ട ദിവസം പൂരനഗരിയില്‍ ആംബുലന്‍സില്‍ വന്നിട്ടില്ലെന്ന് പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വിനയായി ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്റെ വാക്കുകള്‍. സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സില്‍ പൂരനഗരിയില്‍ കൊണ്ടുവന്നുവെന്ന് ജില്ലാ അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍കേന്ദ്രമന്ത്രി വി. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അനീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

28 Oct 2024

സുരേന്ദ്രൻ വിശ്വസിക്കുന്നതുപോലെ ആംബുലൻസിൽ പോയിട്ടില്ല; പൂരം കലക്കൽ CBI അന്വേഷിക്കണമെന്ന് സുരേഷ്ഗോപി

ചേലക്കര: പൂരം കലക്കല്‍ അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. താന്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ പോയിട്ടില്ല. ബി.ജെ.പി. ജില്ലാ അധ്യക്ഷന്റെ സ്വകാര്യകാറിലാണ് അവിടെ പോയത്. പിണറായി വിജയന്റെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

14 Oct 2024

സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്ര; പരാതിയില്‍ അന്വേഷണവുമായി മോട്ടോര്‍വാഹന വകുപ്പ്

തൃശൂര്‍: സുരേഷ് ഗോപിയുടെ ആംബുലന്‍സ് യാത്രയില്‍ അന്വേഷണം. തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. ചട്ടവിരുദ്ധമായി സുരേഷ് ഗോപി ആംബുലന്‍സ് ഉപയോഗിച്ചെന്ന പരാതിയിലാണ് അന്വേഷണം

27 Sep 2024

ആംബുലന്‍സില്‍ പൂരപ്പറമ്പിലെത്തിയ സംഭവം; സുരേഷ് ഗോപിക്കെതിരെ പരാതി

തൃശ്ശൂര്‍: പൂരം അലങ്കോലമാക്കിയെന്ന വിവാദത്തിനുപിന്നാലെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതിയും. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ. സന്തോഷ് കുമാറാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കി

19 April 2024

പൂരപ്പറമ്പിലേയ്ക്ക് ആംബുലൻസിലെത്തുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍

തൃശ്ശൂർ പൂരം നടന്ന ഏപ്രിൽ 19-ന് അ‍‍‍ർധരാത്രി ആംബുലന്സില് പൂരപ്പറമ്പിലേയ്ക്ക് നിലവിലെ കേന്ദ്രമന്ത്രിയും അന്നത്തെ ബി.ജെ.പി. സ്ഥാനാർഥിയുമായ സുരേഷ് ഗോപിയെത്തുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഏറെ പ്രചരിച്ചതാണ്. പൂരപ്പറമ്പിലേയ്ക്ക് കാർ കടത്തിവിടാത്തതിനാലാണ് സുരേഷ്ഗോപിക്ക് ആംബുലൻസിൽ വരേണ്ടിവന്നതെന്ന് പിന്നീട് പലതവണ ബി.ജെ.പി. നേതാക്കൾ വിശദീകരിക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ഥിക്ക് നടുവേദനയായിരുന്നതിനാലാണ് ആംബുലന്‍സിലെത്തിയതെന്നും ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു



Tuesday, October 22, 2024

മദ്രസകള്‍

22 Oct 2024

മദ്രസയുടെ കാര്യത്തില്‍ മാത്രമെന്താണ് ആശങ്ക; ബാലാവകാശ കമ്മീഷനെതിരേ ആഞ്ഞടിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ ആഞ്ഞടിച്ച് സുപ്രീം കോടതി. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്ന് ബാലാവകാശ കമ്മീഷനോട് കോടതി ചോദിച്ചു. മറ്റ് മതവിഭാഗങ്ങള്‍ക്കും വിലക്ക് ബാധകമാണോയെന്നും മദ്രസയുടെ കാര്യത്തില്‍ മാത്രമെന്താണ് ആശങ്കയെന്നും കോടതി ചോദിച്ചു. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണ് മതേതരത്വമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി

21 Oct 2024

മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത രാജ്യത്തെ മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ സുപ്രീം കോടതി സ്റ്റേ ചെയ്തു. ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്

13 Oct 2024

സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന മദ്രസകളില്ല; കേന്ദ്ര നിര്‍ദേശം കേരളത്തെ ബാധിക്കില്ല

തിരുവനന്തപുരം: മദ്രസാ ബോര്‍ഡുകള്‍ പിരിച്ചുവിടണമെന്ന കേന്ദ്ര ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കേരളത്തെ ബാധിക്കില്ലെന്ന് അധികൃതര്‍. കേരളത്തില്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ ബോര്‍ഡുകളില്ല. സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന മദ്രസാ അധ്യാപകരുമില്ല. അതിനാല്‍ തന്നെ കേന്ദ്രബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം കേരളത്തിന് ബാധകമാകില്ല. ഇത് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മദ്രസാ വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴില്‍ വരുന്ന മദ്രസകളെയാണ് നേരിട്ട് ബാധിക്കുക. അത്തരം ബോര്‍ഡുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുമില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്


13 Oct 2024

മദ്രസാ ബോർഡുകൾ പിരിച്ചുവിടണം, ധനസഹായവും വേണ്ട- ദേശീയ ബാലാവകാശ കമ്മീഷന്‍ 

ന്യൂഡല്‍ഹി: മദ്രസകള്‍ക്ക് സർക്കാർ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍.സി.പി.സി.ആര്‍ കത്തയച്ചു. സംസ്ഥാനം ഫണ്ട് നല്‍കുന്ന മദ്രസകളും മദ്രസ ബോര്‍ഡുകളും നിര്‍ത്തലാക്കണമെന്നും നിര്‍ദേശമുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Wednesday, October 16, 2024

ദേവാലയങ്ങൾ


16 Oct 2024

മോസ്കിൽ കയറി ജയ് ശ്രീറാം വിളിച്ച സംഭവം: കേസ് നിലനിൽക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതി 

ബെംഗളൂരു: മോസ്കിൽ (മുസ്ലീം പള്ളി) കയറി ജയ് ശ്രീറാം മുഴക്കുന്നത് മത വികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ദക്ഷിണ കന്നഡയിലെ കഡബ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മോസ്കിൽ അതിക്രമിച്ചു കയറി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച കീര്‍ത്തന്‍ കുമാര്‍, സച്ചിന്‍ കുമാര്‍ എന്നിവര്‍ക്കെതിരായ കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഉത്തരവ്

Tuesday, October 15, 2024

പൊതുമേഖലാ സ്ഥാപനങ്ങള്‍

 15 Oct 2024

131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തില്‍; ആശ്രയം ഇപ്പോഴും മദ്യവും ലോട്ടറിയും തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും കടുത്ത നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ട്. കേരളത്തിലെ 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണ്. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 18,026.49 കോടിയാണെന്ന് നിയമസഭയില്‍ വെച്ച 2022-23ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു

Monday, October 14, 2024

Where we are.

19 Oct 2024

യു.എൻ.: ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ളവർ ഏറ്റവും കൂടുതലുള്ള ലോകത്തെ അഞ്ചുരാജ്യങ്ങളിൽ ഇന്ത്യയും. യുണൈറ്റഡ് നേഷൻസ് ഡിവലപ്മെന്റ് പ്രോഗ്രാമും (യു.എൻ.ഡി.പി.) ഓക്സ്ഫെഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡിവലപ്‌മെന്റ് ഇനീഷ്യേറ്റീവും (ഒ.പി.എച്ച്.ഐ.) ചേർന്ന് വ്യാഴാഴ്ച പുറത്തുവിട്ട ബഹുമുഖ ദാരിദ്ര്യസൂചിക(എം.പി.ഐ.)പ്രകാരമാണിത്

12, Oct 2024


The Global Hunger Index (GHI), a tool used by international humanitarian agencies to measure and track hunger levels with GHI scores based on under-nourishment and child mortality indicators across 127 countries, has ranked India 105th, which places it under the serious category of the analysis.

ജനസംഖ്യയുടെ 13.7 ശതമാനം പോഷകാഹാരക്കുറവുള്ളവരാണ്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 35.5 ശതമാനം വളര്‍ച്ച മുരടിച്ചവരാണ്, 2.9 ശതമാനം കുട്ടികള്‍ അഞ്ചു വയസ്സിനു മുന്‍പ് മരിക്കുന്നു!.. ഇന്നലെ പുറത്തുവന്ന 2024 ലെ ലോക പട്ടിണി സൂചികയില്‍ ഇന്ത്യ 105 ആം സ്ഥാനത്ത്. 127 രാജ്യങ്ങളുടെ പട്ടികയിലാണ് ഈ പരമ ദയനീയമായ അവസ്ഥ. ഈ റിപ്പോര്‍ട്ട് പ്രകാരം നമ്മുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും, ബംഗ്ലാദേശും നമ്മളെക്കാള്‍ ഭേദപ്പെട്ട അവസ്ഥയിലുമാണ്. മോഡറേറ്റ് വിഭാഗത്തിലാണ് ഈ രാജ്യങ്ങള്‍. എന്നാല്‍,അതീവ ഗുരുതരാവസ്ഥയിലുള്ള വിഭാഗത്തിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയ്ക്കൊപ്പം 'ഗുരുതരമായ' വിഭാഗത്തിലുള്ള 42 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു

Sunday, October 6, 2024

അടിപൊളി

Nov 4, 2024

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ തീര്‍ത്ഥമെന്ന് കരുതി ഭക്തര്‍ കുടിച്ചിരുന്നത് എസിയിലെ വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബാന്‍കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ശ്രീകൃഷ്ണന്റെ പാദത്തില്‍ നിന്നൊഴുകുന്ന അമൃതാണെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിലെത്തുന്നവര്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. ക്ഷേത്രത്തിലെ ചുമരില്‍ സ്ഥാപിച്ചിട്ടുള്ള ആനത്തലയുടെ രൂപത്തില്‍ നിന്ന് തീര്‍ത്ഥമൊഴുകാനുള്ള ചാലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് എസിയിലെ വെള്ളം വന്നുകൊണ്ടിരുന്നത്

22-Oct-2024

അഹമ്മദാബാദ്: രാജ്യത്തെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഗുജറാത്തില്‍നിന്ന് പുറത്തുവരുന്നത്. വ്യാജന്‍മാര്‍ പലവിധമുണ്ടെങ്കിലും ഇത്തവണ ഒരു വ്യാജ കോടതി തന്നെയാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അഹമ്മദാബാദിലാണ് സംഭവം. യഥാര്‍ഥ കോടതിയുടേതിന് സമാനമായ കാര്യങ്ങളാണ് ഇവിടെ നടന്നിരുന്നത്. ജഡ്ജിയും ഗുമസ്തന്‍മാരും പരിചാരകരുമെല്ലാം ഈ കോടതിയിലുണ്ടായിരുന്നു. ഭൂമിത്തര്‍ക്ക കേസുകളാണ് ഇവിടെ തീര്‍പ്പാക്കിയിരുന്നത്. സംഭവത്തില്‍ മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.

21-Oct-2024

മുംബൈ: എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാർക്കറിനെ ശിവസേനയില്‍ നിന്ന് പുറത്താക്കി. മുഖ്യമന്ത്രിയും പാര്‍ട്ടി തലവനുമായ ഏക്‌നാഥ് ഷിന്‍ഡെയാണ് ശ്രീകാന്തിന് നല്‍കിയ അംഗത്വം റദ്ദാക്കിയത്. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പങ്കാർക്കറിന് പാര്‍ട്ടി അംഗത്വം നല്‍കിയത് വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു


20-Oct-2024


13 Oct 2024


ലക്നൗ: പശുത്തൊഴുത്ത് കഴുകി കാൻസർ രോഗം ഭേദമാക്കാമെന്ന വിവാദ പരാമർശവുമായി യു.പി മന്ത്രി സഞ്ജയ് സിങ് ഗാങ്‌വർ. പത്ത് ദിവസം പശുക്കളെ പരിപാലിച്ചാൽ രക്തസമ്മർദ്ദത്തിന്റെ മരുന്ന് വെട്ടിക്കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. കരിമ്പ് വികസന വകുപ്പിലെ മന്ത്രിയായ അദ്ദേഹം പകാഡിയ നൗഗവനിൽ ഗോശാല ഉദ്ഘാടന വേളയിലാണ് ഈ പരാമർശം നടത്തിയത്

13 Oct 2024


ബെംഗളുരു: ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വൻ സ്വീകരണം നൽകി പ്രാദേശിക തീവ്രഹിന്ദു പ്രവർത്തകർ. കേസിൽ ആറ് വർഷക്കാലം ജയിലിൽ കിടന്ന പരശുറാം വാഗ്മോർ, മനോഹർ യാദവ് എന്നിവർക്ക് ഒക്ടോബർ ഒമ്പതിനാണ് ബെംഗളുരു സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 11 നാണ് ഇരുവരും പരപ്പന അഗ്രഹാര ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ടത്

6 Oct 2024


ചെന്നൈ: സ്കൂളുകളിൽ കപടശാസ്ത്ര പ്രഭാഷണംനടത്തിയെന്ന കേസിൽ അറസ്റ്റിലായ പരംപൊരുൾ ഫൗണ്ടേഷൻ സ്ഥാപകൻ മഹാവിഷ്ണു ഒരുമാസത്തെ ജയിൽവാസത്തിനുശേഷം ശനിയാഴ്ച ജാമ്യത്തിൽ പുറത്തിറങ്ങി. പുഴൽ സെൻട്രൽ ജയിലിനുപുറത്ത് അനുയായികൾ പുഷ്പവൃഷ്ടിനടത്തി മഹാവിഷ്ണുവിനെ സ്വീകരിച്ചു.

Friday, October 4, 2024

Politrics

26 Oct 2024

കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യർ;'പാലക്കാട് മുൻസിപ്പാലിറ്റി CPM ഭരിച്ചത് BJP പിന്തുണയോടെ'? 

പാലക്കാട്: 1991-ൽ പാലക്കാട് മുൻസിപ്പൽ ചെയർമാൻ എം.എസ് ​ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ അധ്യക്ഷന് പിന്തുണ അഭ്യർഥിച്ച് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യർ. മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈം ചർച്ചയിൽ സിപിഎം നേതാവ് നിതിൻ കണിച്ചേരിക്കുള്ള മറുപടിയായാണ് കത്ത് പുറത്തുവിട്ടത്


4 Oct 2024

അവിശ്വാസപ്രമേയം ബി.ജെ.പി. പിന്തുണച്ചു; വെമ്പായം പഞ്ചായത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍

വെമ്പായം: തിരുവനന്തപുരം വെമ്പായം ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ. അവിശ്വാസം വിജയിച്ചതോടെ യുഡിഎഫിന് ഭരണം നഷ്ടമായി

തിരുപ്പതി ലഡു

4 Oct 2024

തിരുപ്പതി ലഡു വിവാദം: സ്വതന്ത്ര അന്വേഷണ സംഘത്തെ പ്രഖ്യാപിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരുപ്പതി ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണ സംഘം രൂപീകരിച്ച് സുപ്രീംകോടതി. സിബിഐയില്‍ നിന്ന് ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പോലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയതാണ് സുപ്രീംകോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം. സിബിഐ ഡയറക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്


Wednesday, October 2, 2024

ശബരിമല: അരവണ

 ശബരിമല: കേടായ അരവണ ഉടന്‍ നശിപ്പിക്കും, ടെന്‍ഡറിന് അംഗീകാരം, ദേവസ്വം ബോര്‍ഡിന് നഷ്ടം 7.80 കോടി

പത്തനംതിട്ട: ഒന്നരവര്‍ഷത്തിലേറെയായി ശബരിമലയില്‍ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഈ തീര്‍ഥാടനകാലത്തിന് മുന്‍പ് നശിപ്പിക്കും. ഇതിനുള്ള ടെന്‍ഡര്‍ ദേവസ്വംബോര്‍ഡ് അംഗീകരിച്ചു. ടെന്‍ഡര്‍ എടുത്ത കമ്പനിയുമായി ദേവസ്വംബോര്‍ഡ് കരാര്‍ വെക്കുന്നതോടെ സന്നിധാനത്തുനിന്ന് അരവണ നീക്കും. കേടായ അരവണ വളമാക്കും. എറ്റുമാനൂര്‍ ആസ്ഥാനമായ ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എന്‍ജിനീയറിങ് സൊല്യൂഷന്‍സ് കമ്പനി 1.15 കോടി രൂപയ്ക്കാണ് കരാര്‍ എടുത്തത്


കൂടുതൽ വായിക്കുക

https://www.mathrubhumi.com/news/kerala/sabarimala-aravana-payasam-will-be-destroyed-soon-dewaswom-board-approved-tender-1.9951525


Tuesday, October 1, 2024

ശബരിമല

08-Oct-2024

എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ്; നടപടിയെടുക്കാൻ ദേവസ്വം ബോർ‌ഡിനോട് ഹൈക്കോടതി

കൊച്ചി ∙ ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിനു പണപ്പിരിവ് നടത്താനുള്ള നീക്കത്തിനെതിരെ നടപടിയെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ നിർദേശം. ബോർ‍‍ഡിനു കീഴിലുള്ള ഒരു ക്ഷേത്രത്തിലും തീർഥാടകർ ചൂഷണത്തിന് ഇരയാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. കുറി തൊടുന്നതിനു പണം ഈടാക്കാൻ കരാർ നൽകിയ ബോർഡിന്റെ നടപടിക്കെതിരെ എരുമേലി സ്വദേശികളായ ഭക്തർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു

03-Oct-2024

എരുമേലിയിലെ പൊട്ടുകുത്തൽ ഒഴിവാക്കും; ഫീസ് ഈടാക്കാൻ നൽകിയ കരാറുകൾ റദ്ദാക്കും

https://www.mathrubhumi.com/news/kerala/erumeli-pottukuthal-will-be-stopped-contracts-for-collecting-fee-for-kuri-will-be-cancelled-1.9954450


1-Oct-2024

കുറി തൊടാന്‍ 10 രൂപ; എരുമേലിയിൽ അയ്യപ്പഭക്തർക്ക് കുറിതൊടാൻ ഫീസ് ഏർപ്പെടുത്തി ദേവസ്വം ബോര്‍ഡ്‌

എരുമേലി: ഇക്കുറി തീർഥാടനകാലത്ത് എരുമേലിയിലെത്തുന്ന അയ്യപ്പഭക്തർക്ക് പേട്ടതുള്ളിയശേഷം കുളികഴിഞ്ഞാൽ കുറി തൊടുന്നതിനും പണം നൽകണം. ആദ്യമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇതിന് കരാർ നൽകിയിരിക്കുകയാണ്

കൂടുതൽ വായിക്കുക

https://www.mathrubhumi.com/news/kerala/fee-imposed-on-sabarimala-ayyappa-devotees-at-erumeli-for-puttin-on-kuri-1.9948347


പാചക വാതകം

 വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു.

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതകത്തിന് വില വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 48.50 രൂപയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതോടെ രാജ്യതലസ്ഥാനത്തെ വിലയനുസരിച്ച് 1691.5 രൂപയുണ്ടായിരുന്ന വാണിജ്യ പാചകവാതകത്തിന് 1740 രൂപയായി ഉയര്‍ന്നു


കൂടുതൽ വായിക്കുക


https://www.mathrubhumi.com/news/india/commercial-lpg-cylinder-prices-hiked-1.9948387


പശു

Jan 5, 2025

യോഗി സർക്കാരിന് കീഴിൽ യു.പിയില്‍ ദിവസവും 50,000 പശുക്കൾ കൊല്ലപ്പെടുന്നു'; വിമർശനവുമായി BJP എം.എൽ.എ

.............

അതേസമയം കഴിഞ്ഞ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശില്‍ പശുവിനെ കശാപ്പുചെയ്തുവെന്ന് ആരോപിച്ച് ഒരാളെ ആള്‍ക്കൂട്ടം അടിച്ചുകൊന്നിരുന്നു. മൊറാദാബാദ് ജില്ലയിലാണ് സംഭവമുണ്ടായത്. ഷാഹെ ദിന്‍ എന്ന 35-കാരനാണ് സാമൂഹ്യവിരുദ്ധരാല്‍ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാഹെ ദിന്‍ ആശുപത്രില്‍ പ്രവേശിക്കപ്പെട്ട് 21 മണിക്കൂറുകള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ആക്രമണം

-----------------------------------------

മുംബൈ: സ്വദേശി പശുക്കള്‍ക്ക് രാജ്യമാതാ പദവിനല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ഒപ്പിട്ട പ്രമേയത്തിലൂടെയാണ് പ്രഖ്യാപനം നിലവില്‍വന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ പശുവിനുള്ള ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യം അടിവരയിടുന്നതാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.


കൂടുതൽ വായിക്കുക


https://www.mathrubhumi.com/news/india/cows-are-now-rajmata-in-maharashtra-big-announcement-ahead-of-assembly-polls-1.9948389