Jul 07, 2025
ദരിദ്രർ കൂടുന്നു, സമ്പത്ത് ചിലരിൽ കുമിഞ്ഞുകൂടുന്നു'; സാമ്പത്തിക അസമത്വത്തിൽ ആശങ്കപങ്കുവെച്ച് ഗഡ്കരി
മുംബൈ: രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ദരിദ്രരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം സമ്പത്ത് കുറച്ചാളുകളില്‍ കുമിഞ്ഞുകൂടുന്നത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയ്ക്ക് ഗുരുതര വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവരുടെ എണ്ണം ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം സമ്പത്ത് ചില സമ്പന്നരുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ സംഭവിച്ചുകൂടാ, ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം
No comments:
Post a Comment