Monday, July 7, 2025

Nitin Gadkari

Jul 07, 2025

ദരിദ്രർ കൂടുന്നു, സമ്പത്ത് ചിലരിൽ കുമിഞ്ഞുകൂടുന്നു'; സാമ്പത്തിക അസമത്വത്തിൽ ആശങ്കപങ്കുവെച്ച് ഗഡ്കരി

മുംബൈ: രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ദരിദ്രരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം സമ്പത്ത് കുറച്ചാളുകളില്‍ കുമിഞ്ഞുകൂടുന്നത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയ്ക്ക് ഗുരുതര വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവരുടെ എണ്ണം ക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം സമ്പത്ത് ചില സമ്പന്നരുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ സംഭവിച്ചുകൂടാ, ഗഡ്കരി പറഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം 

Sunday, April 27, 2025

History

April 27, 2025

മുസ്‌ലിം, മുഗൾ ഭരണാധികാരികളെ ഒഴിവാക്കി NCERT പാഠപുസ്തകം; കുംഭമേള ഉള്‍പ്പെടുത്തി 

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് മുഗള്‍ രാജാക്കന്മാരുടെ ചരിത്രവും ഡല്‍ഹിയിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള ഭാഗവും ഒഴിവാക്കി. ഇതിന് പകരമായി മഗധ, മൗര്യ, ശുംഗ, ശതവാഹന എന്നീ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം ഈ വര്‍ഷം നടന്ന കുംഭമേളയും പുസ്തകത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലാണ് ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്



Sunday, April 20, 2025

Constitution

 May 5, 202

'ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണം ചീഫ് ജസ്റ്റിസ്' വിവാദ പരാമർശത്തിൽ നിഷികാന്ത് ദുബൈക്ക് എതിരെ നടപടി ഇല്ല

ന്യൂഡൽഹി: രാജ്യത്ത് ഉണ്ടാകുന്ന ആഭ്യന്തര യുദ്ധങ്ങൾക്ക് കാരണക്കാരൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആണെന്ന വിവാദ പരാമർശം നടത്തിയ ബിജെപി എംപി നിഷികാന്ത് ദുബെക്ക് എതിരെ കോടതി അലക്ഷ്യ നടപടി എടുക്കാൻ വിസ്സമ്മതിച്ച് സുപ്രീം കോടതി. ദുബെക്ക് എതിരെ കോടതി അലക്ഷ്യ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി ഫയൽ ചെയ്ത ഹർജിയിൽ നോട്ടീസ് അയക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. എന്നാൽ ഈ ഹർജിയിൽ വിശദമായ ഒരു ഉത്തരവ് ഇറക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി

April 20, 2025

ന്യായീകരണങ്ങളില്ല, ഉപരാഷ്ട്രപതിയുടെ വിമർശനം ഭരണഘടനയ്‌ക്കെതിര്‌ | അഡ്വ. കാളീശ്വരം രാജ്

തമിഴ്‌നാട്‌ ഗവർണർ ബില്ലുകൾ പാസാക്കാതെ വൈകിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ച്‌ പുറപ്പെടുവിച്ച വിധി കേന്ദ്രത്തിന്റെ അസംതൃപ്തിക്കും വിമർശനങ്ങൾക്കും പാത്രമായിരിക്കുന്നു. ഇതേത്തുടർന്ന്‌ ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻകർ സുപ്രീംകോടതിവിധിക്കും ന്യായാധിപരുടെ നടപടിക്കുമെതിരേ നടത്തിയ വിമർശനം തികച്ചും അനുചിതവും അതിനാൽത്തന്നെ അപലപനീയവുമാണ്‌. അദ്ദേഹം ഉന്നയിച്ച ആക്ഷേപത്തിന്‌ നിയമപരമോ ഭരണഘടനാപരമോ ജനാധിപത്യപരമോ ആയ ന്യായീകരണമില്ല എന്നതാണ്‌ വസ്തുത

April 20, 2025

സുപ്രീം കോടതിക്കെതിരായ ബിജെപി എംപിയുടെ പരാമര്‍ശം: കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് എജിയ്ക്ക് കത്ത്

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് കത്ത്. അഭിഭാഷകനായ അനസ് തന്‍വീറാണ് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിക്ക് കത്തെഴുതിയത്

Tuesday, April 8, 2025

Governornance

 April 8, 2025

ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കാൻ അധികാരമില്ല; ഗവർണർക്ക് അതിനുള്ള വീറ്റോപവറില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. ബില്ലുകൾ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.

Wednesday, February 12, 2025

അഴിമതി സൂചിക

 Feb 12, 2025

ലോകരാജ്യങ്ങളുടെ 'അഴിമതി സൂചിക'യിൽ ഇന്ത്യയ്ക്ക് 96-ാം സ്ഥാനം; ചൈനയ്ക്കും പിന്നില്‍

ബെര്‍ലിന്‍: അഴിമതി കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് 96-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് സ്ഥാനങ്ങള്‍ താഴ്ന്നു. 100-ല്‍ 38 സ്‌കോറോടെയാണ് ഇന്ത്യ ഈ റാങ്കില്‍ എത്തിയത്. ബെര്‍ലിന്‍ ആസ്ഥാനമായുള്ള ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ പട്ടികയില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യമായി കണ്ടെത്തിയിരിക്കുന്നത് ഡെന്‍മാര്‍ക്കിനേയാണ്