Nov 22, 2024
മുനമ്പം വഖഫ് ഭൂമി തര്‍ക്കം; ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടമായതടക്കമുള്ള വിഷയങ്ങള്‍ കമ്മീഷന്‍ പരിശോധിക്കും. മുനമ്പം പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഇന്ന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്
Nov 22, 2024
മുനമ്പം ഭൂമി കേസ്: ഭൂവുടമയുടെ മകന്‍ കക്ഷിചേരും; മാധ്യമങ്ങൾക്ക് വിലക്ക്
കോഴിക്കോട്: കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക്. മുനമ്പം കേസിലെ കോടതി നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ നിർദേശം നൽകി. മുനമ്പം കേസിൽ ഫറൂഖ് കോളേജ് മാനേജ്മെൻ്റിൻ്റെ അപ്പീൽ ട്രിബ്യൂണൽ വെള്ളിയാഴ്ച പരിഗണിക്കുകയാണ്
Nov 22, 2024
മുനമ്പം ഭൂമി കേസ് പരിഗണിക്കുന്നത് വഖഫ് ട്രൈബ്യൂണൽ അടുത്തമാസം ആറിലേക്ക് മാറ്റി
കോഴിക്കോട് : മുനമ്പം ഭൂമി കേസ് പരിഗണിക്കുന്നത് വഖഫ് ട്രൈബ്യൂണൽ അടുത്തമാസം ആറിലേക്ക് മാറ്റി. മുനമ്പം ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള വഖഫ് ബോർഡ് ഉത്തരവ് ചോദ്യം ചെയ്ത് ഫറോക്ക് കോളജ് മാനേജ്മെന്റ് അസോസിയേഷൻ നൽകിയ ഹർജിയാണ് ട്രൈബ്യൂണൽ മാറ്റിവെച്ചത്. കേസിൽ കക്ഷിചേരാനായി ഭൂമി കൈമാറ്റം ചെയ്ത സിദ്ദിഖ് സേട്ടിന്റെ കുടുംബവും വഖഫ് സംരക്ഷണ സമിതിയും ട്രൈബ്യൂണലിൽ എത്തിയിരുന്നു. ഇരുവരും കേസിൽ കക്ഷി ചേരും
Nov 19, 2024
മുനമ്പം വിഷയത്തിലെ വിദ്വേഷ പരാമര്‍ശം; സുരേഷ് ഗോപിക്കെതിരേ ഡിജിപിക്ക് പരാതി നല്‍കി AIYF
കൊച്ചി: മുനമ്പം വിഷയത്തിലെ വിവാദ പരാമര്‍ശങ്ങളില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനുമെതിരേ ഡിജിപിക്ക് പരാതി നല്‍കി എഐവൈഎഫ്. സമൂഹത്തില്‍ മതത്തിന്റെ പേരില്‍ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും കാലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. എഐവൈഎഫ്, സംസ്ഥാന പ്രസിഡന്റ് എന്‍. അരുണ്‍ ആണ് പരാതി നല്‍കിയത്. മുനമ്പം ഡിവൈഎസ്പിക്കായിരിക്കും ഈ പരാതി കൈമാറുക. തുടര്‍ന്ന് അവര്‍ പരിശോധിച്ച ശേഷമായിരിക്കും വിഷയത്തില്‍ കേസെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക